ഡല്‍ഹി: സിയാച്ചിന്‍ മഞ്ഞുമലകളില്‍ നിന്നും ഇന്ത്യ ഒഴിയില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. സിയാച്ചിന്‍ മേഖലയില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങിയാല്‍ ശത്രു ഇവിടെ കയ്യേറാന്‍ സാധ്യതയുണ്ട്. നമ്മള് ഈ മേഖല ഒഴിഞ്ഞാല്‍ അവര്‍ക്ക് തന്ത്രപ്രധാനമായ മുന്‍തൂക്കം ലഭിക്കുംമെന്നും പരീക്കര്‍ പറഞ്ഞു.പിന്നീടൊരിക്കലും ഈ മേഖല നമുക്ക് തിരിച്ച് പിടിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇക്കാര്യത്തില്‍ പാക്കിസ്ഥാനെ വിശ്വസിക്കാന്‍ കൊള്ളില്ല. ഒരിക്കല്‍ ഇന്ത്യ തന്ത്രപ്രധാനമായ ഈ മേഖല ഒഴിഞ്ഞു കൊടുത്താല്‍ പാക്കിസ്ഥാന് ഇവിടെ കയ്യേറാന്‍ സാധ്യതയുണ്ടെന്നും പരീക്കര്‍ പറഞ്ഞു. സിയാച്ചിന്‍ മഞ്ഞുമലനിരകളുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്താണ് ഇപ്പോള്‍ ഇന്ത്യയുള്ളത്. ഏതാണ്ട് 23,000 അടി ഉയരത്തിലാണ് ഇതെന്നും പരീക്കര്‍ പറഞ്ഞു. ഈ മേഖല പാക്കിസ്ഥാന് കയ്യടക്കിയാല്‍ പിന്നീട് നമുക്ക് നിരവധി ജീവനുകള്‍ നഷ്ടമാകും. 1984ലെ അനുഭവം (സിയാച്ചിന്‍ പ്രശ്നം) നമ്മുക്കറിയാം. മേഖല നിലനിര്‍ത്താന്‍ നമ്മള് കൊടുക്കേണ്ടി വരുന്ന വില എനിക്കറിയാം. നമ്മുടെ സൈനികരെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. പക്ഷേ, ഈ മേഖല നമ്മള്‍ക്ക് തുടര്‍ന്നേ പറ്റൂ’ ചോദ്യോത്തര സമയത്ത് പരീക്കര്‍ പറഞ്ഞു.
ഫെബ്രുവരി 3ന് സിയാച്ചിനിലുണ്ടായ ഹിമപാതത്തില്‍ 10 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. കഴിഞ്ഞ 32 വര്‍ഷത്തിനിടെ 915 സൈനികരുടെ ജീവന് സിയാച്ചിനില്‍ നഷ്ടമായിട്ടുണ്ട്. ഒരു വര്‍ഷം 28 പേര് മരിക്കുന്നു. സിയാച്ചിനിലുള്ള സൈനികര്‍ക്ക് കൂടുതല്‍ മികച്ച വൈദ്യസുരക്ഷ നല്കുമെന്നു മന്ത്രി വ്യക്തമാക്കി.
Discussion about this post