നാഗ്പൂര്‍: ഏകമകള്‍ സൈന്യത്തില്‍ ചേരണമെന്ന് ആഗ്രഹിക്കുന്നതായി ഹന്ുമന്തപ്പയുടെ ഭാര്യ മഹാദേവി അശോക് ബിലേബല്‍.അവളുടെ ധീരനായ അച്ഛനു നല്‍കുന്ന അര്‍ഹമായ ആദരാഞ്ജലിയായിരിക്കും അതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സിയാച്ചിനില്‍ ഹിമപാതത്തില്‍ പെട്ടു പിന്നീട് ആശുപത്രിയില്‍ മരിച്ച ലാന്‍സ്‌നായിക് . തനിക്കു പുത്രന്മാരില്ല. ആകയുള്ളത് മകളാണ്. അവള്‍ വളര്‍ന്നുവരുമ്പോള്‍ സൈന്യത്തില്‍ ചേരണം. നാഗ്പൂരില്‍ ഹനുമന്തപ്പയുടെ ഭാര്യയെയും അമ്മയെയും ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. എബിവിപിയും യുവ ജാഗരണ്‍ മഞ്ചുമാണ് പരിപാടി സംഘടിപ്പിച്ചത്. ഹനുമന്തപ്പയുടെ സഹോദരന്‍ ശങ്കര്‍ ഗൗഡയും ചടങ്ങില്‍ സംബന്ധിച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഭാര്യ കാഞ്ചന്‍ ഒരു ലക്ഷം രൂപയുടെ ചെക്ക്കൈമാറി.
Discussion about this post