ഒരു വീട് വാടകയ്ക്കെടുക്കാനൊരുങ്ങുമ്പോള്‍ പലരും പല വിചിത്രമായ സംഭവങ്ങളും നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ ഒരു യുവതി തനിക്ക് നേരിട്ട ഒരു അനുഭവം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. ഗുരുഗ്രാമില്‍ ഒരു വാടക വീട് അന്വേഷിക്കുകയായിരുന്നു ശിവാംഗി ഷാ എന്ന് പേരുള്ള ഇവര്‍. ഗുരുഗ്രാമില്‍ താമസിക്കുന്ന ഒരു സ്ത്രീയുമായി ‘ഫ്‌ലാറ്റ് ആന്‍ഡ് ഫ്‌ലാറ്റ്‌മേറ്റ്‌സ് (ഗുര്‍ഗാവ്)’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടാണ് പങ്കുവെച്ചിരിക്കുന്നത്.
വാടകയ്ക്ക് താമസിക്കുന്നയാള്‍ മിസ് ഷായോട് പണയ ജീവിതത്തെക്കുറിച്ചും കാമുകനുമായി ആത്മാര്‍ഥമായ ബന്ധമാണോ എന്നും ചോദിക്കുന്നുണ്ട്. അതെയെന്ന് പറഞ്ഞ ശിവാംഗിയോട് തനിക്ക് അതിഷ്ടമല്ല കാഷ്വല്‍ ബന്ധങ്ങളാണ് ഇഷ്ടപ്പെടുന്നതെന്നും അതേ മുന്‍ഗണനയുള്ള ഒരു ഫ്‌ലാറ്റ്‌മേറ്റിനെയാണ് വേണ്ടതെന്നും അവര്‍ പറയുന്നു. നിരവധി പേരാണ് ഈ പോസ്റ്റിന് പ്രതികരണവുമായെത്തിയത്. കൂടുതലാളുകളും തങ്ങള്‍ക്ക് നേരിട്ട പല ദുരവസ്ഥകളും പങ്കുവെച്ചു.
അതേസമയം, ഇതാദ്യമായല്ല ഒരാള്‍ക്ക് ഈ അനുഭവമുണ്ടാകുന്നത്. അടുത്തിടെ തന്റെ പ്രായം കാരണം ഫ്‌ലാറ്റ്മേറ്റ്സ് തന്നെ നിരസിച്ചതായി 20 കാരിയായ ഒരു പെണ്‍കുട്ടി പങ്കുവെച്ചിരുന്നു. ‘നിങ്ങള്‍ക്ക് 20 വയസ്സ് മാത്രമുള്ളതിനാല്‍ ഇവിടെ താമസിക്കുന്നത് ഞങ്ങള്‍ക്ക് ഇഷ്ടമല്ല’ എന്ന് വാടകക്കാര്‍ തന്നോട് പറഞ്ഞതായി അവര്‍ പറഞ്ഞിരുന്നു.
House hunting in Gurgaon is wild pic.twitter.com/OUEmEabbKs
— Shivangi Shah (@shivangishahaha) December 9, 2024
Discussion about this post