കാറുകളുടെ ഇസിയു സോഫ്റ്റ്വെയര്‍ തകരാറുകള്‍ കാരണം ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ മെയ്ബാക്ക് എസ്-ക്ലാസ് ആഡംബര സെഡാന്‍ കാറുകളുടെ ചില യൂണിറ്റുകളെ തിരിച്ചുവിളിച്ചിരിക്കുകയാണ്. രാജ്യത്തുടനീളമുള്ള മൊത്തം 386 യൂണിറ്റുകളാണ് ഇപ്പോള്‍ തിരിച്ചുവിളിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ കാറുകളുടെ ഇസിയു സോഫ്റ്റ്വെയറില്‍ ഉള്ള പിഴവുകള്‍ മൂലം എക്സ്ഹോസ്റ്റ് താപനില വര്‍ദ്ധിക്കുകയും അപകടസാധ്യത കൂടുകയും ചെയ്യും. ഇതുകൂടാതെ, എഞ്ചിന്‍ വയറിംഗ് ഹാര്‍നെസ്, കാറ്റലറ്റിക് കണ്‍വെര്‍ട്ടര്‍ തുടങ്ങിയ ഘടകങ്ങളും കേടായേക്കാം. ഇത് തീപിടുത്തത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷം അവ ഉപഭോക്താക്കള്‍ക്ക് കൈമാറും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. വാഹന ഉടമകളെ കോള്‍, മെസേജ് അല്ലെങ്കില്‍ ഇ-മെയില്‍ വഴി ബന്ധപ്പെടാം. ഈ തിരിച്ചുവിളിയില്‍, വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കോ ഏതെങ്കിലും തരത്തിലുള്ള ഘടകങ്ങള്‍ മാറ്റിസ്ഥാപിക്കാനോ വേണ്ടിവരുന്ന ചെലവുകള്‍ കമ്പനി വഹിക്കും. ഇതിനായി ഉപഭോക്താക്കളില്‍ നിന്ന് യാതൊരു ഫീസും ഈടാക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
എസ്-ക്ലാസ് രണ്ട് വ്യത്യസ്ത വേരിയന്റുകളില്‍ വരുന്നു. 1.77 കോടി മുതല്‍ 3.44 കോടി വരെയാണ് ഇതിന്റെ വില. അടുത്തിടെ ഈ കാര്‍ പുതിയ ഫീച്ചറുകളോടെ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. 3.0 ലിറ്റര്‍ ശേഷിയുള്ള ആറ് സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുമായാണ് ഈ വാഹനം വരുന്നത്. 12.3 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 12.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, രണ്ട് വയര്‍ലെസ് ഫോണ്‍ ചാര്‍ജറുകള്‍ എന്നിവയുണ്ട്. ഇതിന് 64-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സണ്‍റൂഫ്, 20 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയും ലഭിക്കുന്നു.
സുരക്ഷയുടെ കാര്യത്തില്‍, ഈ കാറിന് 10 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി) ഉള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയ സവിശേഷതകള്‍ ഉണ്ട്.
Discussion about this post