നഗരങ്ങളിലെ ഉയര്‍ന്ന താപനില കുറയ്ക്കാനായി മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നത് പതിവ് കാഴ്ച്ചയാണ്. ചൂടിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഈ സംവിധാനം ഉപകരിക്കുകയും ചെയ്യും. എന്നാല്‍
കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള പഠനം തെളിയിക്കുന്നത് ഇങ്ങനെ മരങ്ങള്‍ വെച്ചുപിടിപ്പിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വിപരീതമായ ഫലമാണ് ഉണ്ടാവുക എന്നതാണ്.
ശ്രദ്ധിക്കേണ്ടത്
സമ്മിശ്ര വൃക്ഷ ഇനങ്ങള്‍ നടാന്‍ ശ്രമിക്കണം, പ്രത്യേകിച്ച് മിതശീതോഷ്ണ, ഉഷ്ണ കാലാവസ്ഥകളില്‍. സമ്മിശ്ര ഇനങ്ങള്‍ സീസണല്‍ ഷേഡിംഗുംതണുപ്പും നല്‍കുന്നു.
വരണ്ട പ്രദേശങ്ങളില്‍, അതായത് ദുബായ് പോലുള്ള സ്ഥലങ്ങളില്‍ നിത്യഹരിത മരങ്ങളാണ് നടേണ്ടത്.
ഉയര്‍ന്ന താപനിലയുള്ള എന്നാല്‍ വളരെ ഇടുങ്ങിയ നഗര മേഖലകളില്‍, അമിതമായ തണലുള്ള വൃക്ഷങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്ക് ഉഷ്ണം വര്‍ധിക്കുന്നതിന് കാരണമാകുന്നു.
ശരിയായ സ്പീഷിസുകള്‍ തിരഞ്ഞെടുത്ത്, അവയെ അനുയോജ്യമായ ലൊക്കേഷനുകളില്‍ നട്ടുപിടിപ്പിക്കുക,
അഗ്രങ്ങള്‍ കൂര്‍ത്ത ഇലയുള്ള മരങ്ങളെ അപേക്ഷിച്ച് കൂടുതല്‍ തണലും ജലബാഷ്പീകരണവും പ്രദാനം ചെയ്യുന്നത് പരന്ന ഇലകളുള്ള മരങ്ങളാണ്്. ഇവ കൂട്ടമായി നട്ടുപിടിപ്പിക്കുമ്പോള്‍, വായു സഞ്ചാരം വര്‍ധിപ്പിച്ച് വ്യാപകമായ തണല്‍ നല്‍കിക്കൊണ്ട് മരങ്ങള്‍ ഒരു സിനര്‍ജസ്റ്റിക് കൂളിംഗ് പ്രഭാവം സൃഷ്ടിക്കുന്നു.
ജലസ്രോതസ്സുകളുടെ സാമീപ്യത്തിലും മരങ്ങള്‍ നടാം. കാരണം മരത്തിന്റെ തണലും ജലപ്രതലങ്ങളില്‍ നിന്നുള്ള ബാഷ്പീകരണവും ചേര്‍ന്ന് തണുത്ത മൈക്രോക്‌ളൈമറ്റുകള്‍ സൃഷ്ടിക്കുന്നു.
പ്രാദേശികമായ ഇനങ്ങള്‍ തിരഞ്ഞെടുക്കുക്, കാരണം അവ കാലാവസ്ഥയുമായി നന്നായി പൊരുത്തപ്പെടുന്നു
Discussion about this post