ന്യൂഡൽഹി: ഖാലിസ്ഥാൻ പ്രസ്ഥാനവുമായി ബന്ധമുള്ളതോ, അനുഭാവം പുലർത്തുന്നതോ ആയ കാനേഡിയൻ പൗരന്മാർക്ക് ഇന്ത്യ വിസ നിഷേധിക്കുന്നു എന്ന റിപ്പോർട്ടുകൾക്കെതിരെ ശക്തമായി പ്രതികരിച്ച് വിദേശ കാര്യമന്ത്രാലയം. ഇന്ത്യ ആർക്ക് വിസ കൊടുക്കുന്നു, ആർക്ക് കൊടുക്കുന്നില്ല എന്നത് കാനഡ അന്വേഷിക്കേണ്ട കാര്യമില്ലെന്ന മുഖമടച്ച മറുപടിയാണ് ഇന്ത്യൻ വിദേശ കാര്യമന്ത്രാലയം അവർക്ക് നല്ലത്. കാനഡയിലെ പ്രമുഖ ചാനലായ ഗ്ലോബൽ ന്യൂസ് ആണ്, ഇന്ത്യ കനേഡിയൻ പൗരന്മാർക്ക് വിസ നിഷേധിക്കുന്നത് റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ വിദേശ കാര്യ വക്താവ് റൺധീർ ജയ്‌സ്വാൾ ആണ് കാനഡയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
“ഇതിനെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടു. ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള കനേഡിയൻ മാധ്യമങ്ങളുടെ തെറ്റായ പ്രചാരണത്തിൻ്റെ മറ്റൊരു ഉദാഹരണമാണിത്… ഇന്ത്യൻ വിസ നൽകുന്നത് ഞങ്ങളുടെ പരമാധികാര പ്രവർത്തനമാണ്, ഞങ്ങളുടെ പ്രദേശിക അഖണ്ഡതയെ തകർക്കുന്നവർക്ക് വിസ നിഷേധിക്കാനുള്ള നിയമപരമായ അവകാശം ഞങ്ങൾക്കുണ്ട്. ഈ വിഷയത്തിൽ കനേഡിയൻ മാധ്യമങ്ങളിൽ കാണുന്ന അഭിപ്രായപ്രകടനം ഇന്ത്യയുടെ പരമാധികാര കാര്യങ്ങളിൽ വിദേശ ഇടപെടലിന് സമാനമാണ്, ”ജയ്സ്വാൾ പറഞ്ഞു.
ഖാലിസ്ഥാൻ ബന്ധമുള്ള ആർക്കും, അനുഭാവികൾക്ക് പോലും അവരുടെ കുടുംബത്തെ കാണാൻ ആണെകിൽ കൂടെയും ഇന്ത്യ വിസ അനുവദിക്കുന്നില്ല. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണ്, എന്നായിരുന്നു കനേഡിയൻ മാദ്ധ്യമമായ ഗ്ലോബൽ ന്യൂസ് പറഞ്ഞത്.
അതേസമയം കാനഡയിലെ സുരക്ഷാ അന്തരീക്ഷം മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാൻ ഇന്ത്യ പൗരന്മാർക്കും ഇന്ത്യൻ വിദ്യാർത്ഥികൾക്കും വിദേശ കാര്യ മന്ത്രാലയം നിർദ്ദേശം നൽകി.
Discussion about this post