ന്യൂഡൽഹി: 2014 ൽ അന്തരിച്ച ജസ്റ്റിസ് ലോയയുടെ മരണത്തെ കുറിച്ച് വ്യാജ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് തൃണമൂൽ എം പി മഹുവ മൊയ്ത്രക്ക് താക്കീത്. പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി കിരൺ റിജ്‌ജുവാണ്, തക്കതായ പാർലമെന്ററി നടപടികൾ മഹുവ നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കിയത്. രാജ്യ സുരക്ഷയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് നേരത്തെ തന്നെ നടപടികൾ നേരിട്ട ആളാണ് മഹുവ മൊയ്ത്ര. ഇതിനെ തുടർന്ന് രണ്ടാം മോഡി സർക്കാരിന്റെ കീഴിൽ മൊയ്ത്ര യുടെ എം പി സ്ഥാനം നഷ്ടപ്പെട്ടിരുന്നു.
2014-ൽ ജഡ്ജി ലോയയുടെ മരണം, ദുരൂഹതയുണ്ടെന്ന മാധ്യമ റിപ്പോർട്ടിനെ തുടർന്ന് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. വളരെ സംവേദനക്ഷമതയുള്ള ഒരു രാഷ്ട്രീയ കേസ് കേൾക്കുകയായിരുന്നു ജസ്റ്റിസ് ലോയ എന്നും, അതിനാലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നുമായിരിന്നു ആരോപണം. തുടർന്ന് വിഷയം സുപ്രീം കോടതിയിലുമെത്തി.
ഇതുമായി ബന്ധപ്പെട്ട് നിരവധി പൊതു താല്പര്യ ഹർജികൾ അയക്കപ്പെടുകയുണ്ടായി. എന്നാൽ ഹർജികളിൽ കഴമ്പില്ലെന്ന് പിന്നീട് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിരുന്നു . ജഡ്ജിയുടെ മരണം സ്വാഭാവിക മരണമാണെന്നും സുപ്രീം കോടതി വെളിപ്പെടുത്തി.
സുപ്രീം കോടതി തന്നെ തീർപ്പാക്കിയ ഒരു വിഷയമാണ് മഹുവ മൊയ്ത്ര ആരോപിക്കുന്നതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു തുറന്നടിച്ചു, ഇതുമായി ബന്ധപ്പെട്ട് “ഉചിതമായ പാർലമെൻ്ററി നടപടി”നേരിടേണ്ടി വരുമെന്നും മൊയ്ത്രക്ക് മുന്നറിയിപ്പ് നൽകി.
തുടർന്ന് രണ്ട് തവണ സ്തംഭിച്ച സഭ സ്പീക്കർ പുനരാരംഭിച്ചു. മൊയ്ത്ര തന്റെ അവകാശവാദങ്ങളുടെ ആധികാരികത തെളിയിക്കണം എന്ന് സ്പീക്കർ ആവശ്യപ്പെട്ടു.
Discussion about this post