മുംബൈ: ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാറിന്റെ മന്ത്രി സഭാ വികസനം ഡിസംബർ 15 ന് നടക്കും . നാഗ്പൂരിൽ നടക്കുന്ന ചടങ്ങിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഞായറാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ മുപ്പതോളം മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. സംസ്ഥാന നിയമസഭയുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ശീതകാല സമ്മേളനം ഡിസംബർ 16 മുതൽ നാഗ്പൂരിൽ ആരംഭിക്കും.
ഡിസംബർ 5 ന് മുംബൈയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ചാണ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മഹായുതി സർക്കാർ സത്യപ്രതിജ്ഞ ചെയ്തത്. ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയും എൻസിപി അധ്യക്ഷൻ അജിത് പവാറും ഉപ മുഖ്യമന്ത്രിമാരായി. മഹാരാഷ്ട്രയിലെ മന്ത്രിമാരുടെ കൗൺസിലിൽ മുഖ്യമന്ത്രി ഉൾപ്പെടെ പരമാവധി 43 അംഗങ്ങൾ മാത്രമാണ് ഉണ്ടാകുന്നത്
അതേസമയം, മന്ത്രിസഭാ രൂപീകരണത്തിന് അന്തിമരൂപം നൽകാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ ഉപമുഖ്യമന്ത്രിമാരായ ഷിൻഡെ, പവാർ എന്നിവരുമായി വെള്ളിയാഴ്ച ചർച്ച നടത്തി
Discussion about this post