ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് നാളെ തുടക്കമാവും. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5:50ന് മത്സരം തുടങ്ങും . പെർത്തിലെ ചരിത്രജയത്തിന് പിന്നാലെ അഡ്‍ലൈഡിൽ പത്ത് വിക്കറ്റിന് ഇന്ത്യൻ ടീം പരാജയപ്പെട്ടിരുന്നു. ഇതോടു കൂടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് രോഹിത്തും സംഘവും.
മറ്റു ടീമുകളുടെ മത്സര ഫലത്തെ ആശ്രയിക്കാതെ വേൾഡ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കടക്കണമെങ്കിൽ അടുത്ത മൂന്ന് മത്സരവും ഇന്ത്യ ജയിച്ചേ പറ്റൂ. അതേസമയം രോഹിത് ശർമ്മയടക്കമുള്ള ബാറ്റർമാരുടെ മോശം ഫോമും ജസപ്രീത് ബുംറയ്ക്ക് അപ്പുറം മറ്റ് ബൌളർമാർ പ്രതീക്ഷിക്കൊത്ത് ഉയരാത്തതും ഇന്ത്യക്ക് തലവേദന ആയിട്ടുണ്ട്.
ബൗളിങ് നിരയിൽ മാറ്റം ഉറപ്പാണ്. ആർ.അശ്വിന് പകരം സ്പിന്നർ സ്ഥാനത്തേക്ക് വാഷിങ്ടൺ സുന്ദറിനെ തിരിച്ചുവിളിച്ചേക്കും. പേസ് നിരയിൽ ഹർഷിത് റാണയെ മാറ്റി ആകാശ് ദീപിനെ കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ തവണ ഗാബയിൽ ഇന്ത്യ ചരിത്ര വിജയം നേടിയെങ്കിലും വേഗവും ബൗൺസും കൂടിയ ഗാബ പിച്ചിൽ ഒരിക്കലും കാര്യങ്ങൾ നിസ്സാരമായിരിക്കില്ല.
Discussion about this post