നമ്മുക്കിടയിൽ ഭൂരിഭാഗം പേരും മദ്യപിക്കുന്നവർ ആണ്. ചിലർക്ക് ബാറിൽ ഇരുന്ന് മദ്യപിയ്ക്കാനാണ് ഇഷ്ടം എങ്കിൽ, മറ്റ് ചിലർക്ക് വീട്ടിലേക്ക് വാങ്ങിച്ച് കൊണ്ടുവന്ന് കഴിക്കാനാണ് താത്പര്യം. വല്ലപ്പോഴും സുഹൃത്തുക്കൾക്കൊപ്പമോ കുടുംബാംഗങ്ങൾക്കൊപ്പമോ ഇരുന്ന് മദ്യപിക്കുന്നവരും നമുക്കിടയിൽ ഉണ്ട്.
മദ്യപിയ്ക്കുമ്പോൾ അതിനൊപ്പം ഭൂരിഭാഗം പേരും കഴിക്കുന്ന ഒന്നാണ് നിലക്കടല. ബാറുകളിൽ മദ്യത്തിന്റെ കൂടെ കഴിക്കാൻ നിലക്കടല മാത്രമാണ് നൽകാറുള്ളത്. ഉപ്പിട്ട് വറത്തും പുഴുങ്ങി മസാല ചേർത്തുമെല്ലാം നിലക്കടല നൽകാറുണ്ട്. ഇത് തികച്ചും സൗജന്യം ആയിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ചിലർക്ക് വീടുകളിൽ മദ്യപിക്കുമ്പോൾ കൂടെ കടല കഴിക്കുന്ന ശീലം ഉണ്ട്. എന്നാൽ ബാറുകളിൽ എത്തുവർക്ക് മദ്യത്തിന്റെ കൂടെ കപ്പലണ്ടി നൽകുന്നതിന് പിന്നിൽ ഒരു രഹസ്യം ഉണ്ട്. ഇതറിഞ്ഞാൽ ശരിക്കും നിങ്ങൾ ഞെട്ടും.
കൂടുതൽ മദ്യം കഴിക്കുന്നതിന് വേണ്ടിയാണ് ബാറുകളിൽ നിലക്കടല ഒപ്പം കഴിക്കാനായി നൽകുന്നത്. മദ്യത്തിനൊപ്പം നിലക്കടല കഴിക്കുന്നത് നമ്മുടെ ദാഹം വർദ്ധിപ്പിക്കും. ഇത് കൂടുതൽ മദ്യം കഴിക്കാൻ നമ്മെ പ്രേരിപ്പിക്കും. ഉപ്പിട്ട കപ്പലണ്ടി ആണ് എങ്കിൽ ദാഹം വർദ്ധിക്കുകയും അതുവഴി കൂടുതൽ മദ്യം അകത്താക്കുകയും ചെയ്യും.
നിലക്കടല വായിട്ട് ചവയ്ക്കുമ്പോൾ വായിലെ ഈർപ്പം മുഴുവൻ വലിച്ചെടുക്കും. ഇറക്കുമ്പോഴാകട്ടെ തൊണ്ടയിലെ ഈർപ്പം ഇല്ലാതാക്കുകയും ഇതുവഴി തൊണ്ടയെ വരണ്ടതാക്കുകയും ചെയ്യും. ഇതോടെ ദാഹം അനുഭവപ്പെടുകയും കൂടുതൽ മദ്യം കഴിക്കുകയും ചെയ്യും. ഇതുവഴി ബാറുകൾക്ക് വലിയ ലാഭമാണ് ഉണ്ടാകാറുള്ളത്.
Discussion about this post