കോഴിക്കോട്: നാദാപുപത്ത് ഓടിക്കൊണ്ടിരുന്ന ബസിൽ തീ പടർന്നു. കണ്ണൂരിൽ നിന്നും കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്നു സ്വകാര്യ ബസിലായിരുന്നു തീ പിടിത്തം ഉണ്ടായത്. ജീവനക്കാർ ഉടനെ ആളുകളെ പുറത്തേക്ക് ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.
കോഴിക്കോട് നാദാപുരം റോഡിൽ ദേശീയ പാതയിൽ രാവിലെയോടെയായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസിന്റെ എൻജിൻ ഭാഗത്ത് നിന്നും പുക ഉയരുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ ബസ് നിർത്തി. ഇതിനിടെ പുക ഉയർന്ന ഭാഗത്ത് നിന്നും തീയും ഉയരാൻ ആരംഭിച്ചു. ഇതോടെ യാത്രക്കാരെ ഉടനെ പുറത്തേയ്ക്ക് ഇറക്കുകയായിരുന്നു.
പിന്നാലെ ഫയർഫോഴ്‌സ് എത്തി തീ അണയ്ക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Discussion about this post