കൊച്ചി: ഒരു മുസ്ലീം കുടുംബത്തിൽ നിന്ന് വരുന്നത് കെ്ാണ്ട് താൻ അഭിനയത്തിലേക്ക് വരുന്നതിൽ പലർക്കും താത്പര്യക്കുറവുണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞ് നടി നസ്രിയ. കുട്ടിക്കാലം മുതൽക്കേ സ്റ്റേജ് പെർഫോമൻസുകളും മറ്റുമായി സജീവമായ നസ്രിയ ദുബായ് വിട്ട് നാട്ടിലേക്ക് എത്തിയപ്പോൾ നിരവധി ഓഫറുകൾ വന്നിരുന്നെങ്കിലും കുടുംബത്തിലെ പലർക്കും താൻ അഭിനയിക്കാൻ പോകുന്നതിനോട് താല്പര്യം ഇല്ലായിരുന്നുവെന്ന് നസ്രിയ പറഞ്ഞു.തന്റെ വാപ്പയാണ് തനിക്കൊപ്പം നിന്നത്. അവൾക്ക് എന്താണ് സന്തോഷം തരുന്നത് അതവൾ ചെയ്യട്ടെ എന്ന് അദ്ദേഹം പറഞ്ഞുവെന്ന് താരം കൂട്ടിച്ചേർത്തു.
കുട്ടിക്കളി മാറാത്തതിന് എനിക്ക് ഇപ്പോഴും ഉമ്മച്ചിയുടെ അടുത്തുനിന്ന് പിച്ചൊക്കെ കിട്ടാറുണ്ടെന്ന് താരം പറയുന്നു. എന്റെ കല്യാണമൊക്കെ കഴിഞ്ഞ് വലിയ കുട്ടിയായി എന്ന് ഇടയ്ക്കിടെ ഉമ്മച്ചിയെ ഓർമിപ്പിക്കാറുണ്ട്. ഞാൻ സീരിയസ് ആയാൽ ഭയങ്കര സീരിയസാണ്. കുട്ടിക്കളി മാറാത്തതിന് ഇപ്പോൾ വഴക്ക് ഒന്നുമില്ല. പിന്നെ എല്ലാ അമ്മമാരെയും പോലെ മുടി വെട്ടുന്നതിനൊക്കെ ഉമ്മ വഴക്ക് പറയാറുണ്ട്. അത് പിന്നെ എല്ലാ പെൺകുട്ടികളും നേരിടുന്ന പ്രശ്നമല്ലേ,’ എന്നും നസ്രിയ ചോദിക്കുന്നു.
ഈ വർഷം മോളിവുഡിലെ സർപ്രൈസ് ഹിറ്റുകളിൽ ഒന്നാണ് ‘സൂക്ഷ്മദർശിനി’. നസ്രിയ-ബേസിൽ കോമ്പോയിലെത്തിയ ആദ്യ ചിത്രം കൂടിയാണ് എം സി സംവിധാനം ചെയ്ത ‘സൂക്ഷ്മദർശിനി’. തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്
Discussion about this post