ഇൻഡി സഖ്യത്തിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളോടുള്ള എതിർപ്പ് തള്ളി കളഞ്ഞ് സഖ്യ കക്ഷിയായ നാഷണൽ കോൺഫറൻസ്. ഇവിഎമ്മിനോട് കോണ്‍ഗ്രസിനുള്ള എതിര്‍പ്പ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള യാണ് തള്ളിക്കളഞ്ഞിരിക്കുന്നത് . തിരഞ്ഞെടുപ്പില്‍ ജയിക്കുകയാണെങ്കില്‍ ഇവിഎമ്മിനെ കോണ്‍ഗ്രസ് അംഗീകരിക്കുമെന്നും തോൽക്കുമ്പോൾ കുറ്റപ്പെടുത്തുമെന്നും അബ്ദുള്ള പറഞ്ഞു.
സെപ്തംബറിൽ നടന്ന ജമ്മുകശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സഖ്യകക്ഷിയായ കോൺഗ്രസുമായി നാഷണൽ കോൺഫറൻസിന് അകല്‍ച്ചയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഒമർ അബ്ദുള്ളയുടെ പ്രതികരണം വന്നിരിക്കുന്നത്.
നൂറിലധികം പാർലമെന്റ് അംഗങ്ങളെ അത് കോണ്‍ഗ്രസിന് ലഭിച്ചത് ഇതേ ഇവിഎം ഉപയോഗിച്ച് തന്നെയാണ്. അത് പാർട്ടിയുടെ വിജയമായി ആഘോഷിച്ച ശേഷം പിന്നീട് ഇവിഎമ്മിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. വോട്ടിംഗ് സംവിധാനത്തിൽ വിശ്വാസമില്ലെങ്കിൽ പാർട്ടികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post