പത്തനംതിട്ട : ശബരിമലയിൽ മണ്ഡല തീർത്ഥാടന കാലം ആരംഭിച്ചതിനുശേഷം ഉള്ള കഴിഞ്ഞ 29 ദിവസത്തിനുള്ളിൽ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും റെക്കോർഡ് വർദ്ധനവ്. ശബരിമലയിൽ ഒരു മാസത്തിനുള്ളിൽ ദർശനം നടത്തിയത് 22.67 ലക്ഷം ഭക്തരാണ്.
29 ദിവസങ്ങൾക്കുള്ളിൽ ശബരിമല ക്ഷേത്രത്തിൽ ലഭിച്ച ആകെ വരുമാനം 163,89,20,204 രൂപയാണ്. റെക്കോർഡ് വരുമാനമാണ് ഇതെന്നാണ് ദേവസ്വം ബോർഡ് സൂചിപ്പിക്കുന്നത്. വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നുമാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ 29 ദിവസത്തിനുള്ളിൽ അരവണയുടെ വിറ്റു വരവ് 82,67,67,050 രൂപയാണ്. കാണിക്കയിൽ നിന്നുള്ള വരുമാനം 52.27 കോടി രൂപയാണ്.
ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണത്തിലും ശബരിമലയിൽ റെക്കോർഡ് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് . കഴിഞ്ഞ വർഷം ഇതേ സമയം ദർശനം നടത്തിയ തീർത്ഥാടകരേക്കാൾ 4,51,043 പേർ ഈ വർഷം ദർശനം നടത്തി.
Discussion about this post