പാരീസ്: ചിഡോ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു . ഫ്രാൻസിന്‍റെ അധീനതയലുള്ള മയോറ്റെ ദ്വീപിലാണ് ചുഴലിക്കാറ്റ് ഭീകര രൂപം പ്രാപിച്ചത്. സംഭവത്തിൽ 11 പേർ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാൽ നൂറുകണക്കിന് ജീവൻ പൊലിഞ്ഞിട്ടുണ്ടാവാമെന്നാണ് വിവരം .
കഴിഞ്ഞ 90 വർഷത്തിനിടെ ഈ പ്രദേശത്തുണ്ടായ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റാണ് ചിഡോ. മണിക്കൂറിൽ 226 കിലോമീറ്റർ (140 മൈൽ) വേഗതയിലാണ് കാറ്റ് വീശുന്നത്.
മൊസാംബിക്കിൻ്റെയും മഡഗാസ്‌കറിൻ്റെയും തീരങ്ങൾക്കിടയിലുള്ള ഈ ദ്വീപിലേക്ക് രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ടെന്ന് ഫ്രാൻസ് അറിയിച്ചു.വിമാനത്താവളം ഉൾപ്പെടെ ഗതാഗത സംവിധാനങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചു. വൈദ്യുതി വിതരണത്തിലെ തടസ്സവും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാണ്.











Discussion about this post