ഡല്‍ഹി: ജെഎന്‍യുവിലെ ് ഒരു വിദ്യാര്‍ഥിക്കു കൂടി ചോദ്യം ചെയ്യലിന് ഹാജരായി.അശുതോഷ് കുമാറാണ് ആര്‍.കെ പുരം പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ഥികളില്‍ ഒരാളാണ് അശുതോഷ്.ജെഎന്‍യു കാമ്പസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടസംഘാടക സമിതിയില്‍ അശുതോഷും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ച 20ല്‍ അധികം വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞതായാണ് പോലീസ് നല്കുന്ന സൂചന. അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നീ വിദ്യാര്‍ഥികളെ ചോദ്യം ചെയ്ത പൊലീസ് സ്റ്റേഷനാണ് ആര്‍.കെ പുരം. വെള്ളിയാഴ്ച രാത്രിയാണ് അശുതോഷിന് സമന്‍സ് ലഭിച്ചത്. അഞ്ച് പേരില്‍ ബാക്കിയുള്ള രണ്ട് വിദ്യാര്‍ഥികളായ രാമ നാഗ, അനന്ത് കുമാര്‍ എന്നിവര്‍ക്ക് പൊലീസ് ഇതുവരെ സമന്‍സ് അയച്ചിട്ടില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറാണെന്ന് ഇവര്‍ നേരത്തെ പൊലീസിനെ അറിയിച്ചിരുന്നു.കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ വെവ്വേറെയും ഒന്നിച്ചും പൊലീസ് ചോദ്യം ചെയ്തിരുന്നു.
Discussion about this post