മുംബൈ: ഏഷ്യയിസെ അതിസമ്പന്നർക്കെല്ലാം ആസ്തിയിൽ വൻ ഇടിവ്.നിലവിൽ നിരവധി പേരാണ് ബ്ലൂംബെർഗിന്റെ 100 ബില്യൺ ഡോളർ ക്ലബ്ബിൽ നിന്ന് ഈ വർഷം പുറത്തായത്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും ഉൾപ്പടെ പട്ടികയിൽ പുറത്താണ്.
ബ്ലൂംബെർഗ് പട്ടിക അനുസരിച്ച് മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ ആണെങ്കിലും 2024 ൽ ആസ്തിയിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. മകൻ അനന്ത് വിവാഹിതനായപ്പോൾ ജൂലൈയിൽ 120.8 ബില്യൺ ഡോളറായിരുന്ന അംബാനിയുടെ സമ്പത്ത് ഡിസംബർ 13 ആയപ്പോഴേക്കും 96.7 ബില്യൺ ഡോളറായി കുറഞ്ഞുവെന്ന് ബ്ലൂംബെർഗ് ബില്യണയർ സൂചിക വ്യക്തമാക്കുന്നു. റിലയൻസിന്റെ റീട്ടെയിൽ, എനർജി ഡിവിഷനുകൾ മോശമായപ്പോൾ തന്നെ അംബാനിയുടെ ആസ്തി കുറഞ്ഞിരുന്നു. അദാനിയുടെ ആസ്തി ജൂണിൽ 122.3 ബില്യൺ ഡോളറിൽ നിന്ന് 82.1 ബില്യൺ ഡോളറായി കുറഞ്ഞു
ഐടി വ്യവസായി ശിവ് നാടാർ (10.8 ബില്യൺ ഡോളർ), സാവിത്രി ജിൻഡാൽ (10.1 ബില്യൺ ഡോളർ) എന്നിവർ ഈവർഷം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയതായി റിപ്പോർട്ട് പറയുന്നു.432.4 ബില്യൺ ഡോളർ ആസ്തിയുള്ള വാൾമാർട്ട് വാൾട്ടൺസ് 2024-ൽ ബ്ലൂംബെർഗിന്റെ ലോകത്തിലെ ഏറ്റവും ധനിക കുടുംബങ്ങളുടെ പട്ടികയിൽ മിഡിൽ ഈസ്റ്റേൺ രാജകുടുംബങ്ങളെയും ലോകത്തിലെ ഏറ്റവും ധനികനായ എലോൺ മസ്‌കിനെയും മറികടന്നു.
Discussion about this post