ന്യൂഡൽഹി: 2008-ൽ സോണിയാ ഗാന്ധിയുടെ ഉത്തരവനുസരിച്ച് ജവഹർലാൽ നെഹ്‌റുവിൻ്റെ കത്തുകൾ പ്രധാനമന്ത്രിയുടെ മ്യൂസിയത്തിൽ നിന്നും തിരിച്ചെടുത്തതിൽ രൂക്ഷ വിമർശനവുമായി ബി ജെ പി. ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റു എഡ്വിന മൗണ്ട് ബാറ്റൺ, ജയപ്രകാശ് നാരായൺ എന്നിവർക്ക് എഴുതിയ കത്തുകൾ പരസ്യപ്പെടുത്തണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു.
സെൻസറിങ് ആവശ്യമുള്ള തരത്തിൽ അങ്ങനെ എന്തായിരിക്കും എഡ്വിന മൌണ്ട് ബാറ്റണ് ജവാഹർലാൽ നെഹ്‌റു എഴുതിയിട്ടുണ്ടാവുക എന്ന് കൗതുകകരമാണ്. ബി.ജെ.പി വക്താവ് സംബിത് പാത്ര എക്‌സിൽ ഒരു പോസ്റ്റിൽ പറഞ്ഞു. ഈ കത്തുകൾ തിരിച്ചെത്തിക്കാൻ രാഹുൽ ഗാന്ധി സഹായിക്കുമോ എന്നും പാത്ര തുറന്നടിച്ചു.
ജവഹർലാൽ നെഹ്‌റു എഴുതിയ കത്തുകളുടെ ശേഖരം ഒരു ചരിത്ര പൈതൃകമാണ് അത് ഒരു കുടുംബത്തിൻ്റെയും സ്വത്തല്ല. നെഹ്‌റു ജിയും ലേഡി മൗണ്ട് ബാറ്റനും ജഗ്ജീവൻ റാമും ജയപ്രകാശ് നാരായണും തമ്മിലുള്ള കത്തിടപാടുകളിൽ എന്തായിരുന്നുവെന്ന് രാജ്യം അറിയാൻ ആഗ്രഹിക്കുന്നു. എന്ത് കൊണ്ടാണ് ഇന്ത്യയിലെ പ്രഥമ കുടുംബത്തിന് അത് പരസ്യമാക്കരുതെന്ന് തോന്നിയത് ? ഈ കത്തുകളിൽ എന്തായിരുന്നു?. രാജ്യം അറിയാൻ ആഗ്രഹിക്കുന്നു.
സംബിത് പാത്ര, ലോക്‌സഭയിലും പിന്നീട് നടന്ന വാർത്താ സമ്മേളനത്തിലും ഈ ചോദ്യങ്ങൾ ചോദിച്ചു
Discussion about this post