പത്തനംതിട്ട : ശബരിമല സന്നിധാനത്തെ മേൽപാലത്തിൽ നിന്നും അയ്യപ്പഭക്തൻ താഴേക്ക് ചാടി. മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്നാണ് അയ്യപ്പ ഭക്തൻ താഴേക്ക് ചാടിയത്. താഴെ വീണ ഇയാൾക്ക് പരിക്കേറ്റിട്ടുണ്ട്. കർണാടക സ്വദേശിയായ അയ്യപ്പ ഭക്തനാണ് പാലത്തിൽ നിന്നും താഴേക്ക് ചാടിയത്.
കർണാടക രാം നഗർ സ്വദേശി കുമാരസാമിയാണ് ഈ ഭക്തനെന്ന് ദേവസ്വം ബോർഡ് അറിയിച്ചു . മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇയാളെന്ന് സംശയമുണ്ട്. പൊലീസെത്തിയാണ് ഇയാളെ സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇദ്ദേഹം കഴിഞ്ഞ രണ്ടുദിവസമായി സന്നിധാനത്ത് തുടരുന്നതായാണ് അന്വേഷണത്തിൽ നിന്നും അറിയാൻ കഴിഞ്ഞിട്ടുള്ളത്. വീഴ്ചയിൽ കുമാരസ്വാമിയുടെ കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന ഇയാൾ പരസ്പര വിരുദ്ധമായി സംസാരിക്കുന്നതായി പോലീസ് അറിയിച്ചു. കൂടുതൽ അന്വേഷണങ്ങൾ നടത്തി വരികയാണ്.
Discussion about this post