ബെംഗളൂരുവിലെ ഒരു വീടാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ താരം. ഗ്ലാസ് ഹൗസായ ഇത് ‘ക്രിസ്റ്റല്‍ ഹാള്‍ എന്നാണ് അറിയപ്പെടുന്നത്. നൂതനമായ രൂപകല്‍പ്പനയും വാസ്തുവിദ്യാ വൈഭവവും കൊണ്ടാണ് ഇത് ലോകമെമ്പാടുമുള്ളവരുടെ മനം കവര്‍ന്നിരിക്കുന്നത്. പ്രശസ്ത വാസ്തുശില്പിയായ തോമസ് എബ്രഹാം രൂപകല്‍പ്പന ചെയ്ത, 30 അടി ഉയരമുള്ള, ഇരുനിലകളുള്ള ഈ വസതി അങ്കലാപുരയുടെ മനോഹരമായ ചുറ്റുപാടില്‍ സ്ഥിതി ചെയ്യുന്നു.
ഏകദേശം 850 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള, ക്രിസ്റ്റല്‍ ഹാള്‍ പൂന്തോട്ടങ്ങളും മരങ്ങളുടെയും നടുവിലാണുള്ളത്. ഈ വീടിന്റെ ഒരു പ്രത്യേകതയും ഇത് തന്നെയാണ്. നിരവധി ജീവികള്‍ പഴങ്ങള്‍ കഴിക്കാനും മരങ്ങളില്‍ കൂടു കൂട്ടാനുമെത്തും. അവയെ കണ്ടുകൊണ്ടിരിക്കുന്നത് ഒരു വനത്തിനുള്ളില്‍ താമസിക്കുന്നത് പോലുള്ള അനുഭവം നല്‍കുന്നു.
ബാക്കപ്പ് പവര്‍ ഉത്പാദിപ്പിക്കുകയും അധിക ഊര്‍ജ്ജം ഗ്രിഡിലേക്ക് തിരികെ നല്‍കുകയും ചെയ്യുന്ന റെസിഡന്‍ഷ്യല്‍ വിന്‍ഡ്മില്‍ ടവറുകളും ക്രിസ്റ്റല്‍ ഹാളിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. കെട്ടിടത്തിന്റെ മുന്‍ഭാഗം ് ഇരട്ട പാളികളുള്ളതും ഉയര്‍ന്നു നില്‍ക്കുന്നതുമായ ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ചതാണ്, ഇത് സമീകൃതതാപനില നിലനിര്‍ത്തുന്നു അതുവഴി കൃത്രിമ ചൂടാക്കലിന്റെയും തണുപ്പിന്റെയും ആവശ്യകത കുറയ്ക്കുകയും ചെയ്യുന്നു. നീന്തല്‍ക്കുളം, നാര്‍നിയ സീരീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിംഹ ശില്‍പം, അതിശയിപ്പിക്കുന്ന സ്വീകരണമുറി, ഡൈനിംഗ് സ്‌പേസ്, അതിശയകരമായ കാഴ്ചകള്‍ നല്‍കുന്ന കിടപ്പുമുറി, മനോഹരമായ ടെറസ് എന്നിവയും ക്രിസ്റ്റല്‍ ഹാളിന്റെ കാഴ്ച്ചകളില്‍ പെടുന്നു.
View this post on Instagram
Discussion about this post