മുംബൈ: നവംബർ 20-ന് നടന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ശിവ സേന ഉദ്ധവ് പക്ഷത്തിന് കനത്ത പരാജയമാണ് ലഭിച്ചത്. എന്നാൽ ഇതിനു ശേഷം ഒരു പുനർ വിചിന്തതനത്തിന് ഒരുങ്ങുകയാണ് ശിവസേന എന്നാണ് പുറത്ത് വരുന്ന വിവരം. പരാജയത്തിന് ശേഷം ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തങ്ങളുടെ പ്രധാന ഹിന്ദുത്വ അജണ്ടയിലേക്ക് മടങ്ങുന്നതിൻ്റെ സൂചനകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങളുടെ പേരിൽ കേന്ദ്രത്തിനെതിരെ ശക്തമായ ആക്രമണമാണ് പാർട്ടി അഴിച്ചുവിടുന്നത്. ഇത് കൂടാതെ “80 വർഷം പഴക്കമുള്ള” ഹനുമാൻ ക്ഷേത്രം പൊളിക്കുന്നതിൽ നിന്നും തടയാൻ ” മുന്നോട്ട് വന്നിരിക്കുകയാണ് സേന.
കഴിഞ്ഞ ഡിസംബർ 6ന് ഉദ്ധവ് താക്കറെയുടെ അടുത്ത സഹായിയും എംഎൽസിയുമായ മിലിന്ദ് നർവേക്കാർ ബാബറി മസ്ജിദ് തകർത്തതിൻ്റെ ഫോട്ടോ സോഷ്യൽ മീഡിയ സൈറ്റായ എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. മാത്രമല്ല, ഇത് ആരാണോ ചെയ്തത് എന്നതിൽ ഞാൻ അഭിമാനിക്കുന്നു എന്നും പോസ്റ്റിൽ ഉൾപ്പെട്ടു. ഇത് ഇൻഡി സഖ്യകക്ഷിയായ സമാജ് വാദി പാർട്ടിയെ ചൊടിപ്പിക്കുകയും, അവർ സഖ്യം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നിലപാടിൽ നിന്നും മുന്നോട്ട് പോകാൻ പാർട്ടി തയ്യാറായില്ല.
ഹിന്ദുത്വ വിഷയത്തിൽ ബി ജെ പി ക്ക് കടുത്ത എതിരാളികൾ ആവുക എന്നത് തന്നെയാണ് ശിവസേനയുടെ ലക്‌ഷ്യം. എന്നാൽ ഇനി അത് എത്ര വിജയിക്കും എന്നത് കണ്ടു തന്നെ അറിയണം.
Discussion about this post