ന്യൂഡൽഹി; ഇന്നലെയാണ് വയനാട് എംപി പ്രിയങ്ക ഗാന്ധി പ്രത്യേകം രൂപകൽപ്പന ചെയ്ത ബാഗുമായി പാർലമെൻ്റിലെത്തിയത്. പലസ്തീൻ ഐക്യദാർഢ്യത്തിന്റെ അടയാളമായ തണ്ണിമത്തനും ഇംഗ്ലീഷിൽ പലസ്തീൻ എന്നും ബാഗിൽ ആലേഖനം ചെയ്തിരുന്നു. കോൺഗ്രസ് വക്താവ് ക്ഷമ മുഹമ്മദാണ് ചിത്രങ്ങൾ പങ്കുവച്ചത്.കഴിഞ്ഞ ദിവസം ഡൽഹിയിലെ പലസ്തീൻ നയതന്ത്ര പ്രതിനിധി ആബിദ് അൽ റാസിക് അബു ജാസിറുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വന്തം വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. പാലസ്തീനിയൻ പോരാട്ടങ്ങൾക്ക് പ്രിയങ്കാ ഗാന്ധി പിന്തുണ അറിയിച്ചു. പലസ്തീനുമായുള്ള ആത്മബന്ധവും പ്രിയങ്ക കൂടിക്കാഴ്ചയിൽ അനുസ്മരിച്ചു. ഈ കൂടിക്കാഴ്ച സമയത്ത് നയതന്ത്ര പ്രതിനിധി സമ്മാനിച്ച ബാഗാണ് പ്രിയങ്ക ലോക്സഭയിലേക്ക് കൊണ്ടുവന്നത് എന്നാണ് വിവരം.ഇത് കൂടാതെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്രു 20 ാം നൂറ്റാണ്ടിലെ പ്രമുഖർക്കയച്ച കത്തുകൾ തിരികെ ആവശ്യപ്പെട്ട് മ്യൂസിയം അധികൃതരും രാഹുൽ ഗാന്ധിക്ക് കത്തയച്ചിരുന്നു. സോണിയഗാന്ധി കെെവശപ്പെടുത്തി വച്ചിരിക്കുന്ന ചരിത്രരേഖകൾ തിരികെ എത്തിക്കാൻ ഇടപെടണമെന്നാണ് ആവശ്യം. ഈ സാഹചര്യത്തിൽ ആര്യാ ലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാവുകയാണ്.
കുറിപ്പിൻ്റെ പൂർണരൂപം
കാൻ ഫിലിം ഫ്ലോറിൽ കനി കുസൃതി വത്തയ്ക്ക കാണിച്ചു കഴിഞ്ഞാണ് ഗാസയിൽ ഇസ്രായേൽ ‘വലിയ വെടിക്കെട്ടു’ നടത്തിയത്. കനി കുസൃതിയുടെ വത്തയ്ക്കായ്ക്ക് മാപ്രകളുടെ കീറക്കടലാസിലും ക്യാമറയിലും പതിഞ്ഞു തേയാനേ കാര്യമുണ്ടായുള്ളൂ. ഇസ്രയേൽ ഡ്രോണുകൾക്ക് വഴിമുടക്കാൻ അതിനായില്ല.
പാർലമെൻ്റിലെ പ്രിയങ്കയുടെ വത്തയ്ക്കയ്ക്കും വലിയ ഭേദമൊന്നുമില്ല. ‘പശുവിൻ്റെ കടിയും കാക്കയുടെ വിശപ്പും മാറും’ എന്ന പറഞ്ഞപോലെ മനോരമയുടെ കടി മാറ്റാൻ ഈ വത്തയ്ക്ക മതി , പക്ഷെ ഇസ്രായേലിൻ്റെ മിസൈലുകൾക്കെതിരെ ഈ വേഷം കെട്ടുകൊണ്ട് കാര്യമില്ല. വയനാട്ടുകാരെ പറ്റിക്കാൻ മൂക്കുള്ളിടത്തോളം വത്തയ്ക്ക കാണിക്കണം എന്നുമില്ല.
ഊക്കും ഉപദേശവും കൂടി കൊണ്ടു നടക്കാൻ ‘രാജകുടുംബ’ത്തിനേ കഴിഞ്ഞേ ഇന്ത്യയിൽ ആളുള്ളൂ. ഒരു ‘മിണ്ടാപ്രാണി’ക്ക് മേൽ ‘ഇറ്റാലിയൻ കസേര’ ഉപദേഷ്ടാവായി ഇരിക്കുന്ന കാലത്താണ് ആഴമേറിയ നയതന്ത്രത്തിൻ്റെ പേരിൽ ഇസ്രായേലുമായി ഇന്ത്യ ഭേദപ്പെട ചില കരാറുകൾ ഒപ്പിടുന്നത്. വായ്ത്താളം കൊണ്ട് അപ്പോഴും പാലസ്തീനിൻ്റെ കൂടെയാണ് എന്നോർക്കണം. വത്തയ്ക്കായുടെ പടം കാണിച്ച് ചരിത്രത്തെ പറ്റിക്കാൻ കഴിയുമോ?
കഴിഞ്ഞ ദിവസം എഴുതിയ പോസ്റ്റിൽ ഒരു സുഹൃത്ത് “നല്ല കുടുംബത്തിൽ ജനിക്കുന്നത് നല്ലതല്ലേ?”എന്നു ചോദിച്ചു. ഇന്ത്യയിൽ എവിടെ ജനിച്ചാലും പുണ്യമാണ് എന്നു തന്നെയാണ് അഭിപ്രായം. പക്ഷെ കുടുംബ പാരമ്പര്യം പറയുന്നവർ വണ്ടി പിറകോട്ട് ഓടിച്ച് എന്തിനാണ് ആനന്ദഭവനിൽ കൊണ്ടു നിർത്തുന്നത്? മോത്തിലാലിൽ വംശവൃക്ഷത്തെ അവസാനിപ്പിക്കുന്നത്? അതിനു പിന്നിലുള്ളവരുടെ ‘രാജ പാരമ്പര്യം’ എന്തായിരുന്നു? അടിച്ചു തളിക്കാരുടെ ജീവചരിത്രത്തിൽ നിന്നല്ല; ചരിത്രരേഖകളിൽ ഇതിനൊക്കെ ഉത്തരമുണ്ട്.
ആ ചരിത്ര പുസ്തകങ്ങളിലാണ് ശിപായി ലഹളക്കാലത്ത് കിഴക്കോട്ടോടിയ ഒരഭയാർത്ഥിയെ,ഗംഗാധരനെഹ്റുവിനെക്കാണുന്നത്. ഒരു പാറാവുകാരനായിരുന്നു അയാൾ. പഴയ അലഹബാദിലെ ഒരു ചാലിൽ ഇടുങ്ങിയ ഒരു മുറിയിലാരംഭിക്കുന്ന ഒരു കുടുംബം കാണുന്നത്. അവിടെ നിന്നാണ് പ്ലീഡർ പരീക്ഷ പാസ്സായ മോത്തിലാൽ ‘സമ്പാദിച്ചു’ തുടങ്ങുന്നത്. കുട്ടിക്കാലത്തെ ദാരിദ്ര്യത്തിനു പകരം വീട്ടുന്ന ജീവിതം ജീവിച്ചു തുടങ്ങുന്നത്. ആരോ വിറ്റ ഒരു പ്രേത ഭവനം വാങ്ങിയത് പുതുക്കി ‘ആനന്ദഭവനം’ എന്ന പേരിടുന്നത്. ഒക്കെയും ചരിത്രത്തിലുണ്ട്. രാജകുടുംബത്തിൻ്റെ വർണ്ണനകളുടെ ദീർഘായുസ്സ് ആ ചരിത്രപുസ്തത്താളുകളിലാണ് അവസാനിക്കുന്നത്. പക്ഷെ ആ നാറിയ ചരിത്രം അവസാനിക്കുന്നില്ല.
ദേശീയ മ്യൂസിയത്തിൽ നിന്നും കെട്ടുകണക്കിന് കത്തുകളും ചരിത്ര രേഖകളും ചുമ്മി ഒളിപ്പിക്കേണ്ടി വന്നത് ഇതുകൊണ്ടൊക്കെയാണ്. മുത്തശ്ശിയുടെ മൂക്കിൽ മാത്രമല്ല മുതുമുത്തശ്ശൻ്റെ ഒറ്റമുറി വീട്ടിലും അഭിമാനിക്കാൻ കഴിയണം. പക്ഷെ അപ്പോഴാണ് ഒരു തൊഴിലും ചെയ്യാതെ ഒരു കുടുംബം ഈ സൗഭാഗ്യങ്ങളിൽ ജീവിക്കുന്നതിന് ജനങ്ങൾ ഒടുക്കേണ്ടി വന്ന പിഴയ്ക്ക് അവരോട് കണക്കു പറയേണ്ടി വരുന്നത്.
വത്തയ്ക്ക ചിത്രം നല്ലതാണ് …. രണ്ടിൽ ആരുടതാണ് കൂടുതൽ നല്ലത് എന്ന തർക്കം മാത്രമേ ഉള്ളൂ !.
Discussion about this post