ഈ ചിത്രത്തില്‍ എത്ര കുതിരയുണ്ട്. ഒന്ന് എന്നാണ് ഉത്തരമെങ്കില്‍ തെറ്റി. രണ്ടാമതൊന്നിനെക്കൂടി നിങ്ങള്‍ക്ക് ഇതില്‍ കാണാന്‍ കഴിയും. ഒറ്റനോട്ടത്തില്‍ ഇത് കണ്ടെത്താനാവില്ല. ഒന്നുകൂടി നോക്കിയാല്‍ ആ കുതിരയ്ക്കുള്ളില്‍ ഒരു കുതിര തെളിഞ്ഞുവരുന്നത് കാണാം..
ഒപ്ടിക്കല്‍ ഇല്യൂഷനുകള്‍
ഇത്തരം ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളില്‍ പെട്ടെന്ന് നമുക്ക് തിരിച്ചറിയാന്‍ സാധിക്കാത്തതെന്തുകൊണ്ടാണ്. അതായത് നമ്മുടെ മസ്തിഷ്‌കം കൃത്യതയെക്കാള്‍ വേഗതയ്ക്ക് മുന്‍ഗണന നല്‍കുന്നത് കൊണ്ടാണിത്. ചിലപ്പോള്‍ സമയം ലാഭിക്കാന്‍ ആകൃതികളോ പാറ്റേണുകളോ തെറ്റായി വിലയിരുത്തുന്നു.
വിടവുകള്‍ നികത്താന്‍ മസ്തിഷ്‌കം മുന്‍കാല അനുഭവങ്ങളും അനുമാനങ്ങളും ഉപയോഗിക്കുന്നു, ഇത് നമ്മള്‍ കാണുന്നതിനെ തെറ്റായി വ്യാഖ്യാനിക്കാന്‍ ഇടയാക്കും. മിഥ്യാധാരണകള്‍ പലപ്പോഴും നിറം, പ്രകാശം, പാറ്റേണുകള്‍, ആഴം എന്നിവയുമായി ബന്ധപ്പെടുത്തുന്നു,
ഇത്തരം ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ തലച്ചോറിന് മികച്ച വ്യായാമമാണ് നല്‍കുന്നത്. ഇത് സ്‌പേഷ്യല്‍ അവബോധം മെച്ചപ്പെടുത്തുകയും തലച്ചോറിനെ സങ്കീര്‍ണ്ണമായ വിഷ്വല്‍ ഡാറ്റ പ്രോസസ്സ് ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഇല്യൂഷനുകള്‍ പരിഹരിക്കുന്നത് സമ്മര്‍ദം ഒഴിവാക്കാനും മെച്ചപ്പെട്ട വൈജ്ഞാനിക വഴക്കത്തിനും മൊത്തത്തിലുള്ള തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു.
Discussion about this post