പുതുപ്പള്ളി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ഗണ്മാന് പരിക്കേറ്റു. അപകടത്തില്‍ മുഖ്യമന്ത്രിയ്ക്ക് പരിക്കില്ല. മലപ്പുറത്ത് നിന്നും കോട്ടയം പുതുപ്പള്ളിയിലേക്ക് വരികയായിരുന്ന മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന കാര്‍ കാണക്കാരിയില്‍ വച്ചാണ് പുലര്‍ച്ചെ മൂന്നുമണിക്കാണ് അപകടത്തില്‍പ്പെട്ടത്.
ഓടയിലേക്ക് തെന്നിവീണ കാര്‍ മതിലില്‍ ഇടിച്ചാണ് നിന്നത്. മുഖ്യമന്ത്രിയുടെ ഗണ്മാനായ അശോകന്റെ കൈയ്ക്ക് സാരമായ പരുക്കേറ്റിട്ടുണ്ട്. സൈഡ് ചില്ല് തകര്‍ന്നാണ് ഗണ്മാന് പരിക്കേറ്റത്. കാറിന്റെ ടയര്‍ പൊട്ടിയതാണ് അപകടകാരണം. അതേസമയം താന്‍ നല്ല ഉറക്കത്തിലായിരുന്നെന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ യാതൊരുവിധ അപകടവും തനിക്കുണ്ടായില്ലെന്നും, എസ്കോര്‍ട്ട് വന്ന വാഹനത്തിലാണ് പിന്നീട് വീട്ടിലെത്തിയതെന്നും പുതുപ്പള്ളിയില്‍ വെച്ച് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post