തിരുവനന്തപുരം : അനധികൃതമായി സര്‍വീസില്‍നിന്ന് വിട്ടുനില്‍ക്കുന്ന 36 ഡോക്ടര്‍മാരെ പിരിച്ചു വിട്ട് ആരോഗ്യവകുപ്പ് . 33 ഡോക്ടര്‍മാരെ ആരോഗ്യഡയറക്ടറും മൂന്നുപേരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമാണ് പിരിച്ചു വിട്ടത്. അതേസമയം കാരണം കാണിക്കൽ നോട്ടീസിനോട് പ്രതികരിക്കാത്ത 17 ഡോക്ടര്‍മാരുടെ പേരില്‍കൂടി അടുത്തയാഴ്ചയോടെ നടപടി വന്നേക്കും. പലരും സ്വകാര്യമേഖലയിലോ വിദേശത്തോ ജോലി തേടിപ്പോയതാകാമെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.
അതേസമയം ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍മാത്രം 600 ഡോക്ടര്‍മാര്‍ അനധികൃതമായി സര്‍വീസില്‍നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. 2008 മുതല്‍ സര്‍വീസില്‍നിന്ന് വിട്ടുനില്‍ക്കുന്നവര്‍ വരെയുണ്ട് . ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, അസിസ്റ്റന്റ് സര്‍ജന്‍, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയ തസ്തികകളിലുള്ളവരെയാണ് പുറത്താക്കിയത്.
അതേസമയം ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ പി.എസ്.സി, അഡൈ്വസ്‌ചെയ്ത 114 പേര്‍ക്ക് ആരോഗ്യഡയറക്ടര്‍ കഴിഞ്ഞദിവസം നിയമന ഉത്തരവ് നല്‍കി.
Discussion about this post