ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് മരണങ്ങള്‍ക്കും ദശലക്ഷക്കണക്കിന് ഹൃദ്രോഗ കേസുകള്‍ക്കും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളിലെ രാസവസ്തുക്കളുമായി ബന്ധമെന്ന് പുതിയ പഠനം.
1700-ലധികം പഠനങ്ങളെ അടിസ്ഥാനമാക്കി, 38 രാജ്യങ്ങളിലായി നടത്തിയ ഗവേഷണമാണ് ഞെട്ടിപ്പിക്കുന്ന ഫലം പുറത്തുവിട്ടത്. പ്ലാസ്റ്റിക്കിലെ മൂന്ന് തരം രാസവസ്തുക്കളുമായി ആളുകള്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നതായി കണ്ടെത്തി, ഇത് ലോക ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്നിനെ പ്രതിനിധീകരിക്കുന്നു.
മെഡിക്കല്‍ റെക്കോര്‍ഡുകളും ടോക്‌സിക്കോളജി റിപ്പോര്‍ട്ടുകളും സംയോജിപ്പിച്ച് നടത്തിയ ഗവേഷണങ്ങള്‍്, 2015-ല്‍, മാത്രം ഏകദേശം 5.4 ദശലക്ഷം കൊറോണറി ആര്‍ട്ടറി രോഗങ്ങളും 346,000 സ്‌ട്രോക്കുകളും പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും 55 നും 64 നും ഇടയില്‍ പ്രായമുള്ളവരില്‍ ഏകദേശം 164,000 മരണങ്ങള്‍ ഇതുമൂലം സംഭവിച്ചുവെന്നും കണ്ടെത്തി.
പ്ലാസ്റ്റിക്കിലെ മാരക കെമിക്കലുകള്‍
ബിസ്‌ഫെനോള്‍ എ (ബിപിഎ), ഡി(2-എഥൈല്‍ഹെക്സില്‍) ഫത്താലേറ്റ് (ഡിഇഎച്ച്പി), പോളിബ്രോമിനേറ്റഡ് ഡിഫെനൈല്‍ ഈഥേഴ്‌സ് (പിബിഡിഇ) . BPA, DEHP എന്നിവ പ്ലാസ്റ്റിക് ഫുഡ് പാക്കേജിംഗിലും PBDE-കള്‍ ഫര്‍ണിച്ചര്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയ ചില വീട്ടുപകരണങ്ങളില്‍ ഉപയോഗിക്കുന്ന ഫ്‌ലേം റിട്ടാര്‍ഡന്റുകളുമാണ്. ഇവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ആരോഗ്യം ക്ഷയിപ്പിക്കുകയും കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്ക് അടിമപ്പെടുത്തുകയും ചെയ്യുന്നു.
മുമ്പ് നടന്ന പഠനങ്ങളുടെ വെളിച്ചത്തില്‍ 2000-കളുടെ അവസാനത്തില്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ മൂലം യുഎസ്, കാനഡ, യൂറോപ്പ് തുടങ്ങിയ പല രാജ്യങ്ങളിലും പ്ലാസ്റ്റിക്കിലെ ഈ രാസവസ്തുക്കളുടെ വ്യാപനം കുറഞ്ഞു. 2003 മുതല്‍ യുഎസില്‍ BPA, DEHP എക്‌സ്‌പോഷറുകള്‍ നിയന്ത്രിക്കാനായിരുന്നെങ്കില്‍ ഏകദേശം 515,000 മരണങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് ഗവേഷകര്‍ കണക്കാക്കുന്നു.
Discussion about this post