മുംബൈ: മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഒമ്പത് വയസുകാരൻ പിടിയിൽ. പൂനെയിലെ കോന്ഡ്വയിലാണ് സംഭവം. കുട്ടിയെ കസ്റ്റഡിയിലെടുത്ത പോലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം ജാമ്യം നൽകി മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. സോഷ്യൽമീഡിയയിൽ കണ്ടത് പ്രകാരമാണ് കുഞ്ഞിനോട് പെരുമാറിയതെന്ന് ചോദ്യ ചെയ്യലിൽ കുട്ടി വെളിപ്പെടുത്തി.
ആൺകുട്ടി ഒരു പ്രാദേശിക സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്, പെൺകുട്ടി അവനെ ദാദ എന്നാണ് വിളിച്ചിരുന്നത്. പെൺകുട്ടിയുടെ വീടിന് സമീപമാണ് ലൈംഗികാതിക്രമം നടന്നത്. മകളോട് അയൽക്കാരനായ ആൺകുട്ടി മോശമായി പെരുമാറിയെന്ന് മനസിലായ കുഞ്ഞിന്റെ അമ്മയാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് ബാലാവകാശ സംഘടന പ്രതിനിധിയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യുകയായിരുന്നു.
Discussion about this post