രാത്രിയുടെ ഇരുട്ടില്‍ വെള്ളനിറത്തിലുള്ള ശരീരവും കൊണ്ട് വേട്ടയാടുന്ന മൂങ്ങകള്‍ ഗവേഷകര്‍ക്കിടയില്‍ എന്നും ഒരു അത്ഭുതമായിരുന്നു. ശാരീരിക സവിശേഷത അവര്‍ക്ക് വലിയൊരു പ്രതിബന്ധമായി മാറിയേക്കാവുന്ന ഒന്നാണെങ്കിലും എങ്ങനെ മികച്ച വേട്ടക്കാരായി ഇവയ്ക്ക് നിലനില്‍ക്കാന്‍ കഴിയുന്നു എന്ന ചോദ്യമാണ് ഏവരെയും അമ്പരപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം അതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രം.
പിഎന്‍എഎസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച്, മൂങ്ങയുടെ വെളുത്തു തിളങ്ങുന്ന തൂവലുകള്‍ അതിന്റെ രൂപത്തെ രാത്രിയിലെ നിലാവുള്ള ആകാശത്തില്‍ നിന്ന് വേര്‍തിരിച്ച് മനസ്സിലാക്കാന്‍ കഴിയാതെ വരുന്നു, ഇത് ഇരകള്‍ക്ക് അവയെ കാണുന്നതില്‍ നിന്ന് തടസ്സം സൃഷ്ടിക്കുന്നു
ചന്ദ്രപ്രകാശത്തില്‍ മൂങ്ങയുടെ തൂവലുകള്‍ പ്രതിഫലിക്കുന്നു. ഇത് എലി പോലുള്ള അവയുടെ ഇരകള്‍ മൂങ്ങയാണെന്ന് തിരിച്ചറിയുന്നതില്‍ നിന്ന് മറയ്ക്കുന്നു. അതിനാലാണ് വലിപ്പമുള്ള മൂങ്ങകള്‍ക്ക് വെളുപ്പുനിറം ലഭിച്ചിരിക്കുന്നത്. ഇത് പരിണാമദശയില്‍ അവയ്ക്ക് കൈവന്ന ഒരു നേട്ടം തന്നെയാണ്.
കരയില്‍ മാത്രമല്ല സമുദ്രത്തിലും സമാനമായ ഒരു പ്രതിഭാസം നിലനില്‍ക്കുന്നുണ്ട്. അവിടെ മത്സ്യങ്ങള്‍ക്ക് പലപ്പോഴും ഇളം നിറമുള്ള അടിവശം സൂര്യപ്രകാശമുള്ള വെള്ളവുമായി പൊരുത്തപ്പെടുകയും താഴെ ആഴത്തില്‍ സഞ്ചരിക്കുന്ന വേട്ടക്കാര്‍ക്ക് ഇവ ദൃശ്യമാകാതിരിക്കുകയും ചെയ്യുന്നു.
Discussion about this post