രാത്രിയിലെ ഭക്ഷണം ശ്രദ്ധിച്ചു കഴിക്കേണ്ടത് പ്രധാനമാണ്. കാരണം ഇത് ഉറക്കത്തെയും ദഹനത്തെയും ഒക്കെ ബാധിക്കും. ഇപ്പോഴിതാ ആരോഗ്യ വിദഗ്ധനായ ടോബി കിംഗ് രാത്രിയിലെ ഭക്ഷണ ശീലത്തെക്കുറിച്ച് ചില മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുകയാണ്. ഉറങ്ങുന്നതിന് മുന്‍പ് നിങ്ങള്‍ കഴിയ്ക്കുന്ന ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തെത്തന്നെ ബാധിക്കും. ഇങ്ങനെ കഴിക്കുമ്പോള്‍ ഒഴിവാക്കേണ്ട ഭക്ഷണ സാധനങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
ഉള്ളി
ഉളളി കഴിച്ച ശേഷം വളരെ പെട്ടെന്ന് ഉറങ്ങാന്‍ കിടക്കരുത് ഇത് ആസിഡ് റിഫ്ളക്ഷന് കാരണമാകും. മാത്രമല്ല ഗ്യാസ് മൂലം അസുഖകരമായ രീതിയില്‍ വയറ് വീര്‍ത്ത് വരുന്നതിനും കാരണമാകും.
പ്രോട്ടീന്‍ ഷേക്കുകള്‍
ഉറങ്ങുന്നതിന് മുന്‍പായി പ്രോട്ടീന്‍ ഷേക്കുകള്‍ കഴിക്കുന്നത് ഒരിക്കലും നല്ലതല്ല. ഉറങ്ങുമ്പോള്‍ പ്രോട്ടീന്‍ ഷേക്ക് കഴിയ്ക്കുന്നത് പേശികളുടെ പുനസ്ഥാപനത്തെ സഹായിക്കുന്നു. ഉറക്ക സമയത്ത് ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും.
പഴകിയ ചീസ്
പഴകിയ ചീസുകളില്‍ ടൈറാമിന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നോര്‍പിനെഫ്രിന്‍ റിലീസിനെ ഉത്തേജിപ്പിക്കുന്നുണ്ട്. ഇത് ഉറക്കത്തെ തടസപ്പെടുത്തും.
ഡാര്‍ക്ക് ചോക്ലേറ്റ്
ഡാര്‍ക്ക് ചോക്ലേറ്റിലെ ചില പ്രധാന ചേരുവകളായ മഗ്‌നീഷ്യം, ട്രിപ്റ്റോഫാന്‍, കൊക്കോ ഫ്ളേവനോയിഡ് എന്നിവ ഉറങ്ങാന്‍ സഹായിക്കുമെങ്കിലും അതില്‍ ഉത്തേജകങ്ങള്‍ അടങ്ങിയിരിക്കുന്നതുകൊണ്ട് ഉറക്കത്തിന് മുന്‍പ് ഇവ ഒഴിവാക്കാം.
Discussion about this post