മാനന്തവാടി:വാക്ക് തർക്കത്തെ തുടർന്ന് ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. പനമരം സ്വദേശികളായ താഴെപുനത്തില്‍ വീട്ടില്‍ ടി.പി. നബീല്‍ കമര്‍ (25), കുന്നുമ്മല്‍ വീട്ടില്‍ കെ. വിഷ്ണു എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തിന് ശേഷം പോലീസിനെ വെട്ടിച്ച് ഒളിവിലായിരുന്നു ഇവർ. പ്രതികളെ കണ്ടു കിട്ടുന്നതിന് വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
കോഴിക്കോട്ടുനിന്നാണ് ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ സംഭവത്തെ തുടർന്ന് കണിയാമ്പറ്റ സ്വദേശികളായ രണ്ടുയുവാക്കള്‍ അറസ്റ്റിലായിരുന്നു. പച്ചിലക്കാട് കക്കാറയ്ക്കൽ വീട്ടിൽ അഭിരാം കെ. സുജിത്ത് (23), പച്ചിലക്കാട് പുത്തൻപീടികയിൽ ഹൗസിൽ മുഹമ്മദ് അർഷിദ് (25) എന്നിവരെയാണ് മാനന്തവാടി പോലീസ് ഇൻസ്പെക്ടർ സുനിൽ ഗോപിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളിൽ രണ്ടു പേരെ പിടികൂടാൻ കഴിയാത്തത് പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.









Discussion about this post