സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്ന മുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രനെതിരെ മുതിർന്ന സിപിഐഎം നേതാവ് എം. എം. മണി നടത്തിയ ഭീഷണി പ്രസംഗവും അതിനോടുള്ള രാജേന്ദ്രന്റെ പ്രതികരണവുമാണ് ഇപ്പോൾ രാഷ്ട്രീയ കേരളത്തിൽ ചർച്ചയാകുന്നത്. മൂന്നാറിൽ നടന്ന സിപിഐഎം പൊതുയോഗത്തിലായിരുന്നു മണിയുടെ വിവാദ പ്രസംഗം.
പാർട്ടിയെ വെല്ലുവിളിക്കുന്ന രാജേന്ദ്രനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നും, തന്റെ ഭാഷയിൽ പറഞ്ഞാൽ ‘തീർത്തുകളയുമെന്നും’ മണി പറഞ്ഞു. ഇതോടൊപ്പം പ്രത്യേക ആംഗ്യവും അദ്ദേഹം കാണിച്ചു. പാർട്ടിയെ വെല്ലുവിളിക്കുന്നത് ആരായാലും, അത് താൻ തന്നെയായാലും തല്ലിക്കൊല്ലണമെന്ന് മണി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
15 വർഷം എംഎൽഎ സ്ഥാനമടക്കമുള്ള ആനുകൂല്യങ്ങൾ നൽകിയത് പാർട്ടിയാണ്. രാജേന്ദ്രനും ഭാര്യയ്ക്കും ജീവിതകാലം മുഴുവൻ പെൻഷൻ വാങ്ങി സുഖമായി കഴിയാമെന്നും രാജേന്ദ്രൻ മരിച്ചാലും ഭാര്യയ്ക്ക് പെൻഷൻ കിട്ടുമെന്നും മണി പരിഹസിച്ചു. “പണ്ട് ചെയ്യാൻ മടിച്ചതൊന്നും ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കരുത്” എന്ന പരാമർശവും പ്രസംഗത്തിൽ ഉണ്ടായിരുന്നു.
മണിയുടെ പ്രതികരണത്തെ വെറുമൊരു നാടൻ ഭാഷയിലുള്ള ശൈലിയായി മാത്രം കാണുന്നില്ലെന്നും ഇതിന് പിന്നിൽ ചില പ്രാദേശിക നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു. മണിയുടെ ഭീഷണിയോട് ഭയമില്ലാത്ത രീതിയിലായിരുന്നു രാജേന്ദ്രന്റെ മറുപടി. മണിയുടെ പ്രതികരണത്തെ വെറുമൊരു നാടൻ ഭാഷയിലുള്ള ശൈലിയായി മാത്രം കാണുന്നില്ലെന്നും ഇതിന് പിന്നിൽ ചില പ്രാദേശിക നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു.
തനിക്ക് മരണത്തെ ഭയമില്ലെന്നും താൻ നൽകിയ പിന്തുണ പാർട്ടിക്കൊപ്പം ഉണ്ടായിരുന്നപ്പോൾ പൂർണ്ണമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഭീഷണി പ്രസംഗത്തിൽ നിലവിൽ നിയമനടപടിയെക്കുറിച്ച് ആലോചിക്കുന്നില്ലെങ്കിലും കാര്യങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ. രാജയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്ന് പാർട്ടിയുമായി അദ്ദേഹം അകന്നിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞിട്ടും തന്നെ പാർട്ടിയിലേക്ക് തിരികെ എടുക്കാത്തതിലുള്ള അതൃപ്തിയാണ് ബിജെപിയിലേക്കുള്ള വഴി തുറന്നത്.










Discussion about this post