രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചതിൽ സന്തോഷമുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം പുരസ്‌കാരം പങ്കിടുന്നതിലെ കൗതുകവും അദ്ദേഹം വാർത്താസമ്മേളനത്തിൽ പങ്കുവെച്ചു. മമ്മൂട്ടിയുടെ അതേ ‘സ്റ്റാൻഡേർഡിൽ’ തനിക്ക് പുരസ്‌കാരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
“തനിക്കും മമ്മൂട്ടിക്കും പത്മഭൂഷൺ ലഭിച്ചതിൽ ഇരട്ടി സന്തോഷമുണ്ട്. ഞങ്ങൾ രണ്ടുപേരും ജനിച്ചത് ഒരേ മാസവും ഒരേ നാളിലുമാണ് (ചിങ്ങമാസത്തിലെ വിശാഖം). ആ സാമ്യം പുരസ്‌കാര ലബ്ധിയിലും തുടരുന്നതിൽ സന്തോഷം. മാവേലിക്കരയിലെ ഒരു സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴാണ് പുരസ്‌കാര വിവരം അറിഞ്ഞത്. ഈ അംഗീകാരം ജനങ്ങൾക്കും ശ്രീനാരായണ ഗുരുദേവന്റെ പാദങ്ങളിലും സമർപ്പിക്കുന്നു.”
അദ്ദേഹം ഇങ്ങനെ തുടർന്നു
“അവാർഡിന് തനിക്ക് അർഹതയുണ്ടോ എന്ന് തനിക്ക് തന്നെ സംശയമുണ്ട്. ഇതിനായി താൻ ഒന്നും ചെയ്തിട്ടില്ല. സമുദായം ഏൽപ്പിച്ച കാര്യങ്ങൾ സത്യസന്ധമായി ചെയ്തു എന്ന് മാത്രം. സത്യം പറയുന്നവരെ തേജോവധം ചെയ്യുന്ന കാലമാണിത്. തനിക്കെതിരെയുള്ള വിമർശനങ്ങളുടെ മുനകൾ തൽക്കാലം ഒടിഞ്ഞു. വിവാദങ്ങൾ ഇനിയും വന്നേക്കാം, പക്ഷേ എന്റെ കർമ്മം തുടരും.” അദ്ദേഹം കൂട്ടിചേർത്തു.











Discussion about this post