തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. 57,000 ൽ താഴെ എത്തി. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വർണത്തിന്റെ വില 56,560 രൂപയാണ്.
ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 7,070 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഈ മാസത്തിൽ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. തുടർന്ന് വില ഉയരുന്നതാണ് കണ്ടത്. ഡിസംബർ 11ന് 58,280 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്കും സ്വർണവില എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. എട്ടുദിവസത്തിനിടെ 1700ലധികം രൂപയാണ് കുറഞ്ഞത്.
ഡിസംബറിലെ സ്വർണവില (പവനിൽ)
ഡിസംബർ 01: 57,200
ഡിസംബർ 02: 56,720
ഡിസംബർ 03: 57,040
ഡിസംബർ 04: 57,040
ഡിസംബർ 05: 57,120
ഡിസംബർ 06: 56,920
ഡിസംബർ 07: 56,920
ഡിസംബർ 08: 56,920
ഡിസംബർ 09: 57,040
ഡിസംബർ 10: 57,640
ഡിസംബർ 11: 58,280
ഡിസംബർ 12: 58,280
ഡിസംബർ 13: 57,840
ഡിസംബർ 14: 57,120
ഡിസംബർ 15: 57,120
ഡിസംബർ 16: 57,120
ഡിസംബർ 17 : 57,200
ഡിസംബർ 18 : 57,080
Discussion about this post