ന്യൂഡൽഹി: വിവാഹം കഴിക്കാതെ ഒരുമിച്ചുള്ള ജീവിതങ്ങളും സ്വവർഗ വിവാഹങ്ങളും സമൂഹത്തിൻ്റെ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഇത് സാമൂഹിക ഘടനയുടെ തകർച്ചയിലേക്ക് നയിക്കുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഒരു യൂട്യൂബ് പോഡ്‌കാസ്‌റ്റിനിടെയാണ് വിവാഹം കഴിക്കാതെയുള്ള ബന്ധങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
താൻ ഒരിക്കൽ ലണ്ടനിലെ ബ്രിട്ടീഷ് പാർലമെൻ്റ് സന്ദർശിച്ചിട്ടുണ്ടെന്നും യുകെ പ്രധാനമന്ത്രിയോടും വിദേശകാര്യ മന്ത്രിയോടും അവരുടെ രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച് ചോദിച്ചിട്ടുണ്ടെന്നും ഗഡ്‌കരി പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിലെ ഏറ്റവും വലിയ പ്രശ്നം സ്ത്രീകളും പുരുഷന്മാരും വിവാഹിതരാകാൻ താൽപര്യം കാണിക്കാത്തതും ലിവ്-ഇൻ ബന്ധങ്ങൾ തിരഞ്ഞെടുക്കുന്നതുമാണ് എന്നാണ് അവർ പറഞ്ഞത് ,” ഗഡ്കരി ഗഡ്‌കരി വ്യക്തമാക്കി.
നിങ്ങൾ വിവാഹം കഴിക്കാതെയാണ് കുട്ടികളെ ഉണ്ടാക്കുന്നതെങ്കിൽ ആ കുട്ടികളുടെ ഭാവി എന്തായിരിക്കും? നിങ്ങൾ സാമൂഹിക ഘടനയെ തകർക്കുകയാണെങ്കിൽ, അത് എന്ത് തരത്തിലുള്ള പ്രത്യാഘാതമുണ്ടാക്കും. മന്ത്രി കൂട്ടിച്ചേർത്തു.
നിങ്ങൾക്ക് വെറുതെ തമാശക്ക് കുട്ടികളെ ഉണ്ടാക്കുകയും അവരെ ഉത്തരവാദിത്തമില്ലാതെ നോക്കുകയും ചെയ്താൽ കാര്യം നടക്കില്ല. അത്തരത്തിലുള്ള ബന്ധങ്ങൾ സമൂഹത്തെ നശിപ്പിക്കും”, “സമൂഹത്തിൽ ചില നിയമങ്ങളുണ്ട്, അവ പാലിക്കണം” അദ്ദേഹം ഊന്നിപ്പറഞ്ഞു. അങ്ങനെയെങ്കിൽ വിവാഹമോചനം നിരോധിക്കേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് തീർച്ചയായും ഇല്ല എന്ന മറുപടിയാണ് ഗഡ്കരി നൽകിയത്.
Discussion about this post