എറണാകുളം: ആറ് വയസുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. യുപി സ്വദേശിനിയായ പെൺകുട്ടിയെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കോതമംഗലത്ത് ആണ് സംഭവം.
നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപം, താമസിക്കുന്ന അജാസ് ഖാൻ എന്നയാളുടെ മകൾ മുസ്‌കാൻ ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന പെൺകുട്ടി പിറ്റേന്ന് വിളിച്ചിട്ടും എഴുന്നേൽക്കാതെ വന്നതോടെയാണ് മാതാപിതാക്കൾ വിവരം അറിഞ്ഞത്.
കുട്ടി എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമല്ല. കോതമംഗലം പോലീസും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കോതമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












