Thursday, December 18, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കണ്ണ് തുറന്ന് ഉറങ്ങുന്ന ‘ഹൈവേ ഹിപ്നോസിസ് പ്രതിഭാസം; ഡ്രെെവർമാരെ നിങ്ങളിത് അറിഞ്ഞോളൂ…

by Brave India Desk
Dec 19, 2024, 05:45 pm IST
in News, Science, Auto
Share on FacebookTweetWhatsAppTelegram

വാഹനമോടിക്കുന്നതിനിടയിൽ മയക്കം അനുഭവപ്പെടാറുണ്ടോ? എങ്കിൽ ‘ഹൈവേ ഹിപ്നോസിസ്’ എന്താണെന്നറിഞ്ഞിരിക്കണംദീർഘദൂര യാത്രകളിൽ മിക്ക ഡ്രൈവർമാരും അഭിമുഖീകരിക്കുന്ന ഒന്നാണ് ‘ഹൈവേ ഹിപ്നോസിസ്.

എന്താണ് ഈ ‘ഹൈവേ ഹിപ്​നോസിസ്​’…?

Stories you may like

പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നർ ‘രാഹവീർ’: സർക്കാർ വക പ്രതിഫലം: ഗതാഗത മന്ത്രി നിതിൻ ഗഡ്കരി

ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്താന് ഷോക്ക് ട്രീറ്റ്മെന്റുമായി അഫ്ഗാനിസ്താൻ :കുടിവെള്ളം മുട്ടിക്കാൻ കൂറ്റൻ ഡാം

ദീർഘദൂര യാത്രകളിൽ മിക്ക ഡ്രൈവർമാരും അഭിമുഖീകരിക്കുന്ന ഒന്നാണ് ‘ഹൈവേ ഹിപ്നോസിസ്’ എന്ന പ്രതിഭാസം. പേര് സൂചിപ്പിക്കുന്നതുപോലെ ഇതൊരു ഹിപ്​നോട്ടിക്​ അവസ്​ഥയാണ്​. നമ്മൾ ആദ്യം സൂചിപ്പിച്ചതുപോലെ യാത്രക്കിടെ ഡ്രൈവർ ഉറങ്ങുകയാണിവിടെ ചെയ്യുന്നത്​. പക്ഷെ സാധാരണ ഉറക്കത്തിൽനിന്ന്​ വ്യത്യസ്​തമായി കണ്ണുതുറന്നായിരിക്കും ഉറങ്ങുക എന്നുമാത്രം. അതുകൊണ്ടുതന്നെ എപ്പോഴാണ്​ നാം ഉറങ്ങുന്നതെന്ന്​ നമ്മുക്കുതന്നെ ധാരണയുണ്ടാകില്ല.
നേരായതും തടസരഹിതവുമായ ഹൈവേകളിൽ തുടർച്ചയായി വാഹനമോടിക്കുമ്പോൾ മിക്കപ്പോഴും ഡ്രൈവർ ഹൈവേ ഹിപ്നോസിസ് അഭിമുഖീകരിക്കാറുണ്ട്​. ഇത് ആർക്കും സംഭവിക്കാം. പരിചയസമ്പന്നനായ ഡ്രൈവറും തുടക്കക്കാരനുമൊന്നും ഇതിൽനിന്ന് മുക്​തരല്ല.​ വളരെ അപകടകരമായ അവസ്​ഥയാണിത്​. ഉയർന്ന വേഗതയിൽ ദാരുണമായ അപകടമായിരിക്കും ഹൈവേ ഹിപ്​നോസിസിൻ്റെ ഫലമായി ഉണ്ടാവുക.

ശാസ്​​ത്രീയവശം…

ഹൈവേ ഹിപ്​നോസിസിന്​ ശാസ്​ത്രീയമായ ചില കാരണങ്ങളും കണ്ടെത്തിയിട്ടുണ്ട്​. പലപ്പോഴും ദീർഘമായി റോഡ് യാത്ര ചെയ്യുന്നവർക്ക് റോഡിന്റെ ഭൂരിഭാഗവും, അല്ലെങ്കിൽ കണ്ട കാഴ്​ച്ചകളിലധികവും ഓർമ്മിക്കാനാവില്ല. പ്രത്യേകിച്ച് ഇടവേളകളില്ലാതെ തുടർച്ചയായി വാഹനമോടിക്കുമ്പോൾ ഇത് സാധാരണമാണ്​. ഇതിനുകാരണം ചില മസ്​തിഷ്​ക പ്രവർത്തനങ്ങളാണ്​. ഒരു വ്യക്തി ഇന്ദ്രിയങ്ങളുടെ പിന്തുണയില്ലാതെ കാർ ഓടിക്കുന്ന അവസ്ഥയാണ് ഹൈവേ ഹിപ്നോസിസി​െൻറ കുറഞ്ഞ രൂപം. നമ്മുടെ തലച്ചോർ സൃഷ്​ടിക്കുന്ന പ്രതീതി യാഥാർഥ്യങ്ങളാണ്​ ഇതിനുകാരണം. മനുഷ്യന്റെ മസ്​തിഷ്​കം ഏറെ സങ്കീർണ്ണമാണ്.

ദീർഘദൂരം ഡ്രൈവ് ചെയ്യുമ്പോൾ, സ്റ്റിയറിങും ആക്​സിലലേറ്ററും നിയന്ത്രിക്കുന്നതുപോലുള്ള തുടർച്ചയായ ജോലികൾ ബ്രെയിൻ സ്വയമേവ ഏറ്റെടുക്കുന്നു. വളരെ സുഗമമായി നടക്കുന്ന പ്രക്രിയ നാം ചിലപ്പോൾ അറിയണമെന്നുതന്നെയില്ല. ഇതുതന്നെയാണ്​ ഹൈവേഹിപ്​നോസിസിൻ്റെ അടിസ്​ഥാന കാരണവും. തടസങ്ങളില്ലാത്ത റോഡ്, സുഖപ്രദമായ ഡ്രൈവർ സീറ്റ്, പശ്ചാത്തല സംഗീതം തുടങ്ങിയവ നമ്മുടെ തലച്ചോറിനെ ട്രാൻസ് പോലെയുള്ള അവസ്​ഥയിലേക്ക്​ നയിക്കും. നമ്മുടെ മനസ്സ് എത്രത്തോളം ജാഗ്രതയുള്ളതാണ്​ എന്നതിനെ ആശ്രയിച്ച് ഹൈവേ ഹിപ്​നോസിസ്​ നീണ്ടുനിൽക്കും. ഇത്​ ചില സെക്കൻഡുകളിൽ തുടങ്ങി നിരവധി മിനിറ്റുകൾ നിലനിൽക്കാം.

ഡ്രൈവർ ഹൈവേ ഹിപ്നോസിസിലൂടെ കടന്നുപോകുമ്പോൾ, കൂടുതൽ ജോലിയില്ലാത്തതിനാൽ തലച്ചോറിന്റെ ഒരു ഭാഗം അടച്ചുപൂട്ടാൻ തുടങ്ങുന്നു. മസ്​തിഷ്​കം ഊർജ്ജം ലാഭിക്കാൻ തുടങ്ങുകയും എല്ലാ പ്രവർത്തികളും യാന്ത്രികമാവുകയും ചെയ്യും.ഈ സമയത്ത് നമ്മുടെ കാലും കൈകളും വാഹനത്തെ നിയന്ത്രിക്കുന്നു. അത് ഡ്രൈവർക്ക് മനസ്സിലാകണമെന്നില്ല. വാഹനത്തിന് മുന്നിൽ എന്തെങ്കിലും തടസംവന്നാൽ മസ്​തിഷ്​കം ഉണരും. എന്നാൽ ഡ്രൈവർ പ്രതികരിക്കുമ്പോഴേക്കും സമയം വൈകിയിരിക്കും. ഹൈവേയിലെ അതിവേഗ അപകടങ്ങളിൽ ഭൂരിഭാഗവും ഇക്കാരണത്താലാണ്​ സംഭവിക്കുക.
ഡ്രൈവറുടെ മസ്​തിഷ്​കം എപ്പോൾ ഹിപ്നോസിസിലേക്ക് പോകുമെന്ന് പ്രവചിക്കുക അസാധ്യമാണ്. എന്നാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ നമ്മുക്ക്​ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. പലപ്പോഴും ഹൈവേകളിൽ ചെറു ഹംപുകൾ ചേർത്തുവച്ചിരിക്കുന്നത്​ കണ്ടിട്ടില്ലേ. ഹൈവേ ഹിപ്​നോസിസ്​ തടയാനാണിത്​. റംപ്​ൾ സ്​ട്രിപ്​സ്​ അല്ലെങ്കിൽ സ്ലീപ്പർ ലൈൻസ്​ എന്ന്​ വിളിക്കുന്ന ഇവ ഒരുപരിധിവരെ ഫലപ്രദവുമാണ്​. ഇതുകൂടാതെ യാത്രകളിൽ സ്വയം ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങൾകൂടി പരിശോധിക്കാം.

1. ലോങ്​ ഡ്രൈവുകൾക്കിടയിൽ ഇടവേളകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. 60-90 മിനിറ്റ് ഡ്രൈവ് ചെയ്​തശേഷം ഒരു ബ്രേക്ക്​ എടുക്കുക. നമ്മുടെ തലച്ചോറിന് ഇടവേളയുമില്ലാതെ ദീർഘനേരം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തതിനാൽ യാത്രക്കിടയിൽ ബ്രേക്കുകൾ അനിവാര്യമാണ്​.
2. അതിരാവിലെയോ അർധരാത്രിക്കുശേഷമോ വാഹനമോടിക്കുന്നത് ഉറക്കം വരുത്താനുള്ള സാധ്യത വർധിപ്പിക്കും. വിശ്രമത്തിനായി ശരീരം തലച്ചോറിനെ അടച്ചുപൂട്ടാൻ ശ്രമിക്കും. കഴിയുമെങ്കിൽ അത്തരം സമയങ്ങളിൽ വാഹനമോടിക്കുന്നത് ഒഴിവാക്കണം.
3. ഉയർന്നതോതിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുക (എനർജി ഡ്രിങ്ക്​സ്​), എസി ഓഫ് ചെയ്​ത്​ വാഹനം ഒാടിക്കുക, സഹായി ഒപ്പമുണ്ടെങ്കിൽ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുക തുടങ്ങിയവയും നല്ലതാണ്​.
4. ഒ​ന്നോ രണ്ടോ മണിക്കൂറുകളുടെ ഇടവേളയിൽ വാഹനം വശങ്ങളിലേക്ക്​ നിർത്തി സോഷ്യൽ മീഡിയകൾ പരിശോധിക്കുക, ഗെയിമുകൾ കളിക്കുക, അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നതും ഹൈവേ ഹിപ്​നോസിസ്​ തടയാൻ മികച്ച മാർഗമാണ്​.

Tags: highway hypnosisdriving
Share1TweetSendShare

Latest stories from this section

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

ഒരാൾ പോലും അനുകൂലിച്ച് സംസാരിച്ചില്ല: മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മിനുള്ളിൽ ഭിന്നസ്വരം

ഡിസംബർ 22 മുതൽ 24 വരെ ബംഗാൾ ഉൾക്കടലിനു മുകളിൽ വിമാനങ്ങൾ പറക്കരുത് ; നോട്ടാം പുറപ്പെടുവിച്ച് ഇന്ത്യ

ഡിസംബർ 22 മുതൽ 24 വരെ ബംഗാൾ ഉൾക്കടലിനു മുകളിൽ വിമാനങ്ങൾ പറക്കരുത് ; നോട്ടാം പുറപ്പെടുവിച്ച് ഇന്ത്യ

ആ ജോലി ഇനി വേണ്ട! ; നിയമനം സ്വീകരിക്കില്ലെന്ന് നിതീഷ് കുമാർ ഹിജാബ് മാറ്റിയ ആയുഷ് ഡോക്ടർ

ആ ജോലി ഇനി വേണ്ട! ; നിയമനം സ്വീകരിക്കില്ലെന്ന് നിതീഷ് കുമാർ ഹിജാബ് മാറ്റിയ ആയുഷ് ഡോക്ടർ

മോദി ഒമാനിൽ ; ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് അറബ് രാഷ്ട്രം ; നാളെ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിടാൻ സാധ്യത

മോദി ഒമാനിൽ ; ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് അറബ് രാഷ്ട്രം ; നാളെ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിടാൻ സാധ്യത

Discussion about this post

Latest News

ജനസേവനം മാത്രമാണ് ജീവിത ലക്ഷ്യം; മനസാക്ഷിയ്ക്ക് നിരക്കാത്തത് ചെയ്യില്ല; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ നിർബന്ധിച്ചവരെ ഓടിച്ച് നിധിൻ ഗഡ്കരി

പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നർ ‘രാഹവീർ’: സർക്കാർ വക പ്രതിഫലം: ഗതാഗത മന്ത്രി നിതിൻ ഗഡ്കരി

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്താന് ഷോക്ക് ട്രീറ്റ്മെന്റുമായി അഫ്ഗാനിസ്താൻ :കുടിവെള്ളം മുട്ടിക്കാൻ കൂറ്റൻ ഡാം

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

ഒരാൾ പോലും അനുകൂലിച്ച് സംസാരിച്ചില്ല: മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മിനുള്ളിൽ ഭിന്നസ്വരം

ഡിസംബർ 22 മുതൽ 24 വരെ ബംഗാൾ ഉൾക്കടലിനു മുകളിൽ വിമാനങ്ങൾ പറക്കരുത് ; നോട്ടാം പുറപ്പെടുവിച്ച് ഇന്ത്യ

ഡിസംബർ 22 മുതൽ 24 വരെ ബംഗാൾ ഉൾക്കടലിനു മുകളിൽ വിമാനങ്ങൾ പറക്കരുത് ; നോട്ടാം പുറപ്പെടുവിച്ച് ഇന്ത്യ

ആ ജോലി ഇനി വേണ്ട! ; നിയമനം സ്വീകരിക്കില്ലെന്ന് നിതീഷ് കുമാർ ഹിജാബ് മാറ്റിയ ആയുഷ് ഡോക്ടർ

ആ ജോലി ഇനി വേണ്ട! ; നിയമനം സ്വീകരിക്കില്ലെന്ന് നിതീഷ് കുമാർ ഹിജാബ് മാറ്റിയ ആയുഷ് ഡോക്ടർ

മോദി ഒമാനിൽ ; ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് അറബ് രാഷ്ട്രം ; നാളെ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിടാൻ സാധ്യത

മോദി ഒമാനിൽ ; ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് അറബ് രാഷ്ട്രം ; നാളെ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിടാൻ സാധ്യത

ഇത് മോശമായി പോയി കോഹ്‌ലി ഭായ്, സൂപ്പർതാരത്തിന്റെയും ഭാര്യയുടെയും പെരുമാറ്റത്തിന് വമ്പൻ വിമർശനം; വീഡിയോ കാണാം

ഇത് മോശമായി പോയി കോഹ്‌ലി ഭായ്, സൂപ്പർതാരത്തിന്റെയും ഭാര്യയുടെയും പെരുമാറ്റത്തിന് വമ്പൻ വിമർശനം; വീഡിയോ കാണാം

‘ഇന്ത്യയിൽ ബിഎംഡബ്ല്യു ഉൽപാദനം വർദ്ധിപ്പിക്കാൻ ഇടപെടും’ ; ജർമ്മനിയിൽ ബിഎംഡബ്ല്യു ഷോറൂം സന്ദർശിച്ച് രാഹുൽ ഗാന്ധി

‘ഇന്ത്യയിൽ ബിഎംഡബ്ല്യു ഉൽപാദനം വർദ്ധിപ്പിക്കാൻ ഇടപെടും’ ; ജർമ്മനിയിൽ ബിഎംഡബ്ല്യു ഷോറൂം സന്ദർശിച്ച് രാഹുൽ ഗാന്ധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies