ബ്രോക്കോളിയും കോളിഫ്ളവറും രൂപത്തില്‍ മാത്രമല്ല ഒരു പോലെ. ഇവര്‍ അടുത്തബന്ധുക്കള്‍ കൂടിയാണ്. ഇന്ത്യന്‍ വീടുകളില്‍ ബ്രോക്കോളി ഇപ്പോഴും ഒരു വിദേശ പച്ചക്കറിയായി കണക്കാക്കപ്പെടുന്നെങ്കിലും ഇവയുടെ ഗുണം വളരെ വലുതാണ്. ഗുണത്തിന്റെ കാര്യത്തില്‍ ഇവയിലാരാണ് കേമന്‍ എന്ന് നോക്കാം.
ഒരു കപ്പ് പച്ച ബ്രോക്കോളിയില്‍ അടങ്ങിയിരിക്കുന്നത്
30 കലോറിസ്
2ഗ്രാം പ്രോട്ടീന്‍
0 ഗ്രാം കൊഴുപ്പ്
6 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്
2 ഗ്രാം ഷുഗര്‍
2ഗ്രാം ഫൈബര്‍
29 മില്ലിഗ്രാം സോഡിയം
വിറ്റാമിന്‍ സിയും കെയും ഒരു ദിവസം മനുഷ്യശരീരത്തിന് ആവശ്യമുള്ളതിനേക്കാള്‍ ലഭിക്കും. കൂടാതെ ഫോളേറ്റിന്റെ കലവറയാണ് വിറ്റാമിന്‍ എയും ഉണ്ട്.
ഒരു കപ്പ് പച്ച കോളിഫ്‌ലവറില്‍ അടങ്ങിയിരിക്കുന്നത്
27 കലോറീസ്
2ഗ്രാം പ്രോട്ടീന്‍
0 ഗ്രാം കൊഴുപ്പ്
5 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്
2 ഗ്രാം ഷുഗര്‍
2ഗ്രാം ഫൈബര്‍
32 മില്ലിഗ്രാം സോഡിയം
താരതമ്യപ്പെടുത്തിയാല്‍ ബ്രോക്കോളിയിലും കോളിഫ്‌ലവറിലും ഒരേ അളവിലാണ് ഫോളേറ്റ് അടങ്ങിയിരിക്കുന്നത്. എന്നാല്‍ വിറ്റാമിന്‍ എ, സി, കെ എന്നിവയുടെ കാര്യത്തില്‍ കോളിഫ്‌ലവര്‍ അല്‍പ്പം പിന്നില്‍ തന്നെയാണ്,
അവ രണ്ടും വളരെ പോഷക സാന്ദ്രമായ പച്ചക്കറികളാണെങ്കിലും, ബ്രോക്കോളി കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്, കൂടാതെ കോളിഫ്ളവറിനേക്കാള്‍ കൂടുതല്‍ വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് കെ, സി. ഉപയോഗപ്രദമായ പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡും ഹാനികരമായ പൂരിത ഫാറ്റി ആസിഡുകളും കോളിഫ്‌ലവറിനേക്കാള്‍ കുറവാണ്.
Discussion about this post