കോയമ്പത്തൂർ: എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ സർക്കാർ കോയമ്പത്തൂർ സ്ഫോടന കേസിലെ തീവ്രവാദിയെ മഹത്വവത്കരിച്ചതിൽ ബി ജെ പി പ്രതിഷേധം. ഇതിനെ തുടർന്ന് തമിഴ്‌നാട് ബി ജെ പി പ്രസിഡന്റ് കെ അണ്ണാമലൈയേയും ബിജെപി പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി തമിഴ്നാട് പോലീസ് .
കോയമ്പത്തൂരിലെ ബിജെപി റാലിക്കിടെയാണ് അറസ്റ്റ്. 1998ലെ കോയമ്പത്തൂർ സ്ഫോനത്തിൻറെ സൂത്രധാരൻ എസ് എ ബാഷയുടെ വിലാപയാത്രയ്ക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ് റാലി നടത്തിയത്.
എന്നാൽ വിഷയത്തിൽ പ്രതികരണവുമായി അണ്ണാമലൈ രംഗത്തെത്തി. എക്‌സിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
”ബിജെപി നേതാക്കളെയും അണികളെയും അറസ്റ്റ് ചെയ്ത ഡിഎംകെ സർക്കാരിൻ്റെ ഭീരുത്വം നിറഞ്ഞ നടപടിയെ ഞങ്ങൾ അപലപിക്കുന്നു. 1998-ൽ കോയമ്പത്തൂരിൽ 58 പേരുടെ ജീവൻ പൊലിഞ്ഞതിന് കാരണക്കാരനായ ഒരു ഭീകരനെ മഹത്വവൽക്കരിച്ചതിനെ അപലപിച്ച് റാലി നടത്തിയതിന് ഞങ്ങളെ അറസ്റ്റ് ചെയുന്നു. അത്തരം സ്വേച്ഛാധിപത്യത്തിന് മുന്നിൽ ഒരിക്കലും തലകുനിക്കില്ല, ഞങ്ങൾ എന്നും തമിഴ്നാട്ടിലെ ജനങ്ങളുടെ ശബ്ദമായിരിക്കും”- അണ്ണാമലൈ പറഞ്ഞു.
കോയമ്പത്തൂർ ബോംബ് സ്‌ഫോടനക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട നിരോധിത ഭീകര സംഘടനയായ അൽ-ഉമ്മയുടെ സ്ഥാപകൻ എസ്എ ബാഷയുടെ സംസ്‌കാര ചടങ്ങുകൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് പ്രതിഷേധം . പരോളിലിരിക്കെ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് ബാഷ മരിച്ചത്.
ബാഷയുടെ മൃതദേഹം ഉക്കടത്തെ സിദ്ദിഖ് അലിയുടെ വസതിയിൽ നിന്ന് ഘോഷയാത്രയായി ഹൈദരലി ടിപ്പു സുൽത്താൻ സുന്നത്ത് ജുമാഅത്ത് മസ്ജിദിലെത്തിച്ചു. റിപ്പോർട്ടുകൾ പ്രകാരം, 2000 മുതൽ 5000 വരെ തമിഴ്‌നാട് പോലീസുകാരെയും റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (RAF) ഉദ്യോഗസ്ഥരെയും സംസ്‌കാര സമയത്ത് വിന്യസിച്ചിരുന്നു.
Discussion about this post