ജീവിതം അവസാനിപ്പിക്കാന്‍ സഹായിക്കുന്ന ആത്മഹത്യ ഉപകരണം വികസിപ്പിച്ചെടുത്തെന്ന വാര്‍ത്തയും അതുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന സംഭവങ്ങളും ലോകശ്രദ്ധ നേടിയ ഒന്നായിരുന്നു. എക്സിറ്റ് ഇന്റര്‍നാഷണലിന്റെ സ്ഥാപകനായ ഡോ. ഫിലിപ്പ് നിറ്റ്ഷ്‌കെ രൂപകല്‍പ്പന ചെയ്ത ഉപകരണമാണ് സാര്‍കോപോഡ്.
മരിക്കാന്‍ തീരുമാനിക്കുന്ന ആളെ ഈ ഉപകരണത്തിലേക്ക് കടത്തിവിടുകയും അയാള്‍ തന്നെ ഒരു ബട്ടണ്‍ അമര്‍ത്തുന്നതിലൂടെ ഇതില്‍ നൈട്രജന്‍ വാതകം പ്രവഹിക്കുകയും ചെയ്യുന്നു. ഇതിലൂടെ രോഗി മയങ്ങി പോവുകയും ഓക്സിജന്റെ അഭാവം മൂലം മിനിറ്റുകള്‍ക്കുള്ളില്‍ മരിക്കുകയുമാണ് ചെയ്യുന്നതെന്നാണ് കമ്പനിയുടെ വാദം.
എന്നാല്‍ ഈ ഉപകരണം ഉപയോഗിച്ച് 64കാരിയായ അമേരിക്കന്‍ സ്ത്രീ മരിച്ച വാര്‍ത്ത ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ത്രീയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ ഞെട്ടിക്കുന്ന വസ്തുതകളാണ് പുറത്തുവന്നിരിക്കുന്നത്. അവരുടെ മരണകാരണം കഴുത്ത് ഞെരിച്ചതാണെന്നാണ് വ്യക്തമായത്. ഇത് മരണത്തെക്കുറിച്ച് വലിയ ഊഹാപോഹങ്ങള്‍ക്ക് കാരണമായി. ഡച്ച് ദിനപത്രമായ ഡി വോക്സ്‌ക്രാന്‍ഡ് പറയുന്നതനുസരിച്ച് ഉപകരണത്തിന്റെ തകരാര്‍ മൂലമാണ് അവര്‍ മരിച്ചത്.
എന്നാല്‍ സംഭവം കൊലപാതകമാണോ എന്നും അന്വേഷിക്കുന്നുണ്ട്.ദി ലാസ്റ്റ് റിസോര്‍ട്ട് എന്ന ഗ്രൂപ്പാണ് ഈ യന്ത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പിന്നില്‍ പ്രവര്‍ത്തിച്ച പലര്‍ക്കുമെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിച്ചുവെന്ന് കേസുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നുണ്ട്. എന്തായാലും വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
Discussion about this post