ബെംഗളൂരു: മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് നോട്ടീസയച്ച് ബെംഗളൂരു കോർപറേഷൻ. വൺ 8 എന്ന അദ്ദേഹത്തിന്റെ സ്ഥാപനത്തിന് ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെ ലൈസൻസ് ഇല്ലാത്തതിനാലാണ് നോട്ടീസ്. പൊതുപ്രവർത്തകൻ നൽകിയ പരാതിയിലാണ് ബെംഗളൂരു ബ്രുഹത് മഹാനഗര പാലെ (ബിബിഎംപി) നോട്ടീസ് നൽകിയിരിക്കുന്നത്.
“ബെംഗളൂരുവിലുടനീളമുള്ള ബഹുനില കെട്ടിടങ്ങളിലെ നിരവധി റെസ്റ്റോറൻ്റുകൾ, ബാറുകൾ, പബ്ബുകൾ എന്നിവ അഗ്നി സുരക്ഷാ നടപടികളില്ലാതെയാണ് പ്രവർത്തിക്കുന്നത്. മുൻകാലങ്ങളിൽ, ബെംഗളൂരുവിലെ തീപിടുത്തങ്ങൾ കാര്യമായ ജീവഹാനിക്കും പരിക്കുകൾക്കും ഇടയാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ കാൾട്ടൺ ടവേഴ്‌സ് തീപിടിത്തത്തിൽ, ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ ആളുകൾ കെട്ടിടത്തിൽ നിന്ന് ചാടുകയായിരുന്നു. പരാതിക്കാരനായ വെങ്കിടേഷ് പറഞ്ഞു,
ഫയർഫോഴ്‌സിൻ്റെ നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് വിരാട് കോലിയുടെ റെസ്റ്റോറന്റ് പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചിന്നസ്വാമി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപമുള്ള എംജി റോഡിൽ രത്‌നം കോംപ്ലക്‌സിൻ്റെ ആറാം നിലയിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
നേരത്തെ ഒരു തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള ബാർ ആൻഡ് റസ്‌റ്റോറൻ്റ് പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്. ഏഴ് ദിവസത്തിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post