മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടം ലോകമെമ്പാടും വളരെ സങ്കടത്തോടെയാണ് കേട്ടത്. അപകടത്തിൽ 14 പേർ മരിച്ചിരുന്നു. രക്ഷാപ്രവർത്തകൻ ഇപ്പോൾ ആ സന്ദർഭത്തെ കുറിച്ച് വെളിപ്പടുത്തിരിക്കുകയാണ്.
അന്ന് അപകടം നടന്ന് മുങ്ങിത്താഴാൻ തുടങ്ങിയ ടൂറിസ്റ്റ് ഫെറിയിൽ നിന്നും പരിഭ്രാന്തരായ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ കടൽവെള്ളത്തിലേക്ക് വലിച്ചെറിയാൻ ആലോചിച്ചിരുന്നതായി രക്ഷാപ്രവർത്തകൻ വെളിപ്പെടുത്തി. എന്നാൽ എല്ലാവരെയും രക്ഷിക്കുമെന്ന് സിഐഎസ്എഫ് മറൈൻ കമാൻഡോകൾ ഉറപ്പു നൽകി അവരെ തടയുകയായിരുന്നു.
‘ഞങ്ങൾ തീരത്ത് നിന്ന് കുറച്ച് അകലെ പതിവ് പട്രോളിംഗ് നടത്തുകയായിരുന്നു. ഒരു പാസഞ്ചർ ഫെറി മുങ്ങുകയാണെന്ന് അറയിപ്പ് കിട്ടി. ഞാൻ സ്പീഡ് ബോട്ട് ഡ്രൈവറോട് ഫുൾ ത്രോട്ടിൽ പോകാൻ ആവശ്യപ്പെട്ടു, ഏകദേശം 3 മണിയോടെ ഞങ്ങൾ അപകടസ്ഥലത്ത് എത്തി. ചുരുങ്ങിയ സമയത്തിനുള്ളിൽ 4 കിലോമീറ്റർ അകലെ,’ സാവന്ത് പറഞ്ഞു.
അപകടം നടന്ന സ്ഥലം കണ്ട് താൻ ആശ്ചര്യപ്പെട്ടു. എന്നാൽ പരിശീലനം ലഭിച്ച ഒരു സൈനികൻ ആയതിനാൽ എന്താണ് ചെയ്യേണ്ടതെന്നും എങ്ങനെയെന്നും അവർക്ക് മനസ്സിലായി . ‘മുങ്ങുന്ന കപ്പലിൽ നിന്ന് രക്ഷിക്കപ്പെടുമെന്ന് കരുതി ആളുകൾ തങ്ങളുടെ കുട്ടികളെ സമുദ്രജലത്തിലേക്ക് എറിയാൻ തയ്യാറായി നിൽക്കുന്നത് ഞങ്ങൾ കണ്ടു. പരിഭ്രാന്തരാകരുതെന്നും ഇതിന് ശ്രമിക്കരുതെന്നും ഞാൻ അവരോട് ആവശ്യപ്പെട്ടു. ഞങ്ങൾ ഉടൻ തന്നെ സ്ഥിതിഗതികൾ ഏറ്റെടുത്തു,’രക്ഷിക്കാൻ പറ്റിയവരെ എല്ലാം രക്ഷപ്പെടുത്തു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു,
Discussion about this post