Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Special

മുപ്പതടി നീളം, 250 കിലോ ഭാരം, ഇണചേരലിന് ശേഷം സ്വന്തം പങ്കാളിയെ തിന്നുന്ന രാക്ഷസി;അനക്കോണ്ട

by Brave India Desk
May 3, 2026, 04:42 pm IST
in Special, India
Share on Facebook
Tweet
WhatsApp
Telegram

ആമസോൺ കാടുകളുടെ ഹൃദയഭാഗത്ത്, നിശബ്ദമായി ഒഴുകുന്ന ചതുപ്പുകളിൽ എപ്പോഴെങ്കിലും നിങ്ങൾ അകപ്പെട്ടിട്ടുണ്ടോ? ഒന്ന് സങ്കൽപ്പിച്ചു നോക്കൂ… കാറിന്റെ ടയറിനോളം വണ്ണമുള്ള, മുപ്പതടിയോളം നീളമുള്ള ഒരു ഭീമൻ ജീവി വെള്ളത്തിനടിയിലൂടെ യാതൊരു ശബ്ദവുമില്ലാതെ നിങ്ങളെ ലക്ഷ്യമാക്കി വരുന്നുണ്ടെങ്കിലോ?. അതെ, ലോകത്തിലെ ഏറ്റവും വലിയ പാമ്പായ സാക്ഷാൽ അനക്കോണ്ടയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്! ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ട് നമ്മൾ ഭയന്ന ആ ഭീമന്റെ യഥാർത്ഥ ജീവിതകഥ കേട്ടാൽ ഒരുപക്ഷെ നിങ്ങൾ  ഞെട്ടും.

സൂര്യപ്രകാശം മണ്ണിൽ തൊടാൻ മടിക്കുന്ന തെക്കേ അമേരിക്കയിലെ ആമസോൺ – ഒറിനോക്കോ നദീതടങ്ങളിലെ കാടുകളിലാണ് ‘യൂനെക്റ്റസ്’ (Eunectes) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇവയുടെ സാമ്രാജ്യം. പ്രാചീന ഗ്രീക്ക് ഭാഷയിൽ ഈ പേരിനർത്ഥം ‘മികച്ച നീന്തൽക്കാരൻ’ എന്നാണ്. ഈ പേര് അന്വർത്ഥമാക്കും വിധം, കരയിലെ സഞ്ചാരത്തേക്കാൾ വെള്ളത്തിനടിയിലെ അദൃശ്യമായ വേട്ടയാണ് ഇവർക്ക് പഥ്യം. പണ്ട് ശ്രീലങ്കയിലെ ആനകളെപ്പോലും കൊല്ലാൻ ശേഷിയുള്ളവൻ എന്ന് വിശ്വസിക്കപ്പെട്ടിരുന്ന ‘ആനക്കൊണ്ട’ എന്ന തമിഴ് വാക്കിൽ നിന്നാണോ, അതോ ഇടിമിന്നൽ പോലെ പാഞ്ഞു വരുന്നവൻ എന്നർത്ഥമുള്ള സിംഹള വാക്കിൽ നിന്നാണോ ഈ പേരുണ്ടായതെന്ന് ഇന്നും തർക്കങ്ങൾ നിലനിൽക്കുന്നു. പക്ഷേ ഒന്നുറപ്പാണ്, വെള്ളത്തിനടിയിലെ ഈ ‘നല്ല നീന്തൽക്കാരൻ’ (Eunectes) വന്യതയുടെ രാജാവാണ്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

നീളത്തിന്റെ കാര്യത്തിൽ ഏഷ്യൻ കാടുകളിലെ റെറ്റിക്കുലേറ്റഡ് പൈത്തണുകൾ അഥവാ പെരുമ്പാമ്പുകൾ മുന്നിലാണെങ്കിലും, ഭാരത്തിന്റെ കാര്യത്തിൽ അനക്കോണ്ടകളെ വെല്ലാൻ ഈ ലോകത്ത് വേറെ പാമ്പുകളില്ല. പൂർണ്ണവളർച്ചയെത്തിയ ഒരു ഗ്രീൻ അനക്കോണ്ടയ്ക്ക് 250 കിലോയിലധികം ഭാരമുണ്ടാകും! പ്രകൃതി ഈ ഭീമന്മാർക്ക് വിഷം നൽകിയിട്ടില്ല, പകരം നൽകിയത് അവിശ്വസനീയമായ പേശീബലമാണ്. പന്നികൾ, മാനുകൾ, പക്ഷികൾ എന്തിന് ചെറിയ മുതലകളെയും സാക്ഷാൽ ജാഗ്വാറുകളെയും വരെ ഇവർ നിഷ്പ്രയാസം കീഴ്പ്പെടുത്തും. തലയുടെ മുകൾഭാഗത്തായി ക്രമീകരിച്ചിരിക്കുന്ന കണ്ണുകളും മൂക്കും ഇവരെ പ്രകൃതിയിലെ ഏറ്റവും മികച്ച ഒരു ‘അംബുഷ് പ്രെഡേറ്റർ’ ആക്കുന്നു. വെള്ളത്തിന് മുകളിൽ കണ്ണുകൾ മാത്രം പുറത്തുകാണിച്ച്, അനങ്ങാതെ മണിക്കൂറുകളോളം ഇരയെ കാത്തിരിക്കാൻ ഇവർക്ക് കഴിയും.

ഒരു വേട്ടക്കാരൻ എന്ന നിലയിൽ അനക്കോണ്ടയുടെ കരുത്ത് അവന്റെ വിഷത്തിലല്ല, മറിച്ച് അവന്റെ ശ്വാസം മുട്ടിക്കുന്ന ആലിംഗനത്തിലാണ്. ആമസോണിലെ ചതുപ്പുകളിൽ വെള്ളം കുടിക്കാനിറങ്ങുന്ന കാട്ടുപന്നികളും മാൻകൂട്ടങ്ങളും എന്തിനേറെ, മുതലവർഗത്തിൽപ്പെട്ട കെയ്മാനുകൾ പോലും അവന്റെ ഈ മരണപ്പിടുത്തത്തിൽ നിന്ന് രക്ഷപെടാറില്ല. ഇരയെ വരിഞ്ഞുമുറുക്കി ശ്വാസം നിലയ്ക്കുന്നത് വരെ അവൻ വിടില്ല. ഒരിക്കൽ ഭക്ഷണം കഴിച്ചാൽ പിന്നെ മാസങ്ങളോളം അവന് പട്ടിണി കിടക്കാൻ കഴിയും.

അനക്കോണ്ടകൾ പ്രധാനമായും നാല് ഇനങ്ങളാണ് ഉള്ളത്. എല്ലാവരും ഒരുപോലെ ഭീമന്മാരല്ല എന്നതാണ് വാസ്തവം.ഗ്രീൻ അനക്കോണ്ട അഥവാ കാട്ടിലെ ‘യജമാനൻ’എന്നറിയപ്പെടുന്ന ഇവനാണ് നമ്മൾ സിനിമകളിലൊക്കെ കണ്ട് പേടിച്ച ആ ഭീകരൻ. പേര് പച്ച എന്നാണെങ്കിലും ഒരു കടും ഒലിവ് നിറമാണ് ഇവന്. ഉടലിലാകെ കറുത്ത വട്ടപ്പൊട്ടുകൾ ചാർത്തിയ ഈ ഭീമനാണ് ലോകത്തിലെ ഏറ്റവും ഭാരമേറിയ പാമ്പ്. യെല്ലോ അനക്കോണ്ട, ഗ്രീൻ അനക്കോണ്ടയെ അപേക്ഷിച്ച് നോക്കിയാൽ ഇവൻ അല്പം കൂടി ‘സ്റ്റൈലിഷ്’ ആണ്. മഞ്ഞ നിറത്തിലുള്ള ഉടലിൽ കറുത്ത പാടുകളുമായി ഇവനെ കണ്ടാൽ പെട്ടെന്ന് തിരിച്ചറിയാം. പച്ച അനക്കോണ്ടയുടെ പകുതി നീളം പോലും പലപ്പോഴും ഉണ്ടാവാറില്ല. പക്ഷേ, സ്വഭാവം കുറച്ച് കടുപ്പമാണ്. പെട്ടെന്ന് ദേഷ്യം വരുന്ന കൂട്ടത്തിലാണ് ഈ മഞ്ഞക്കാർ. ചെറിയ നദികളിലും ചതുപ്പുകളിലുമാണ് ഇവരുടെ വാസം.

ഡാർക്ക് സ്‌പോട്ടഡ് അനക്കോണ്ട.ഇവൻ കുറച്ച് അന്തർമുഖനാണ്. ബ്രസീലിന്റെ തീരപ്രദേശങ്ങളിലും ചതുപ്പുകളിലും പതുങ്ങിയിരിക്കുന്ന ഇവനെ കണ്ടെത്തുക അത്ര എളുപ്പമല്ല.നിറത്തിന്റെ കാര്യത്തിൽ ഇവൻ അല്പം ഇരുണ്ടതാണ്. വലിപ്പത്തിൽ അനക്കോണ്ട കുടുംബത്തിലെ ഏറ്റവും ചെറിയ അംഗങ്ങളിൽ ഒരാളാണ് ഇവൻ. അതുകൊണ്ട് തന്നെ വലിയ മൃഗങ്ങളെക്കാൾ ഉപരി പക്ഷികളെയും മീനുകളെയും പിടിക്കാനാണ് ഇവന് താല്പര്യം. . അനക്കോണ്ട കുടുംബത്തിലേക്ക് ഏറ്റവും ഒടുവിൽ ഔദ്യോഗികമായി വന്നുചേർന്ന അംഗമാണ് ബോളിവിൻ അനക്കോണ്ട. ബോളിവിയിലെ വെള്ളക്കെട്ടുകളിൽ മാത്രം കണ്ടുവരുന്ന പ്രത്യേക ഇനം.കാണാൻ ഏകദേശം പച്ച അനക്കോണ്ടയെപ്പോലെ ഇരിക്കുമെങ്കിലും ജനിതകമായി ഇവൻ വ്യത്യസ്തനാണ്. വലിപ്പത്തിന്റെ കാര്യത്തിൽ പച്ച അനക്കോണ്ടയുടെയും മഞ്ഞ അനക്കോണ്ടയുടെയും ഇടയിലാണ് ഇവന്റെ സ്ഥാനം.

ഇനി ഇവരുടെ കുടുംബകാര്യങ്ങൾ കേട്ടാൽ നിങ്ങൾ ശരിക്കും അത്ഭുതപ്പെടും. മറ്റ് പാമ്പുകളെ പോലെ മുട്ടയിടുകയല്ല, പകരം കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ് അനക്കോണ്ടകൾ ചെയ്യുന്നത്!  അതായത്, അമ്മയുടെ ശരീരത്തിനുള്ളിലെ മുട്ട വിരിഞ്ഞാണ് കുഞ്ഞുങ്ങൾ പുറത്തുവരുന്നത്. ഒറ്റപ്രസവത്തിൽ 20 മുതൽ 40 വരെ കുഞ്ഞുങ്ങൾ ജനിക്കും, ജനിച്ചുവീഴുന്ന നിമിഷം മുതൽ അവർ സ്വന്തം ഇരയെ തേടിപ്പോകാൻ പ്രാപ്തരുമാണ്.  അനക്കോണ്ടകളിൽ പെൺവർഗ്ഗമാണ് കരുത്തരും വമ്പന്മാരും. ആൺപാമ്പുകൾക്ക് വെറും 7 കിലോ മാത്രം തൂക്കമുള്ളപ്പോൾ, പെൺപാമ്പുകൾ 250 കിലോയിലധികം ഭാരമുള്ള ഒരു രാക്ഷസരൂപിയായി വളരുന്നു.. ഇണചേരൽ കാലത്ത് ഒരു പെൺപാമ്പിന് ചുറ്റും പത്തിലധികം ആൺപാമ്പുകൾ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന ‘ബ്രീഡിങ് ബോൾ’ എന്ന പ്രതിഭാസം പാമ്പുകളുടെ ലോകത്തെ വലിയൊരു വിസ്മയമാണ്. രണ്ടാഴ്ചയോളം നീളുന്ന ഈ പ്രക്രിയയ്ക്ക് ശേഷം, തളർന്ന പെൺപാമ്പ് ചിലപ്പോൾ കൂടെയുള്ള ആൺപാമ്പിനെ തന്നെ തന്റെ ഭക്ഷണമാക്കാറുമുണ്ട്! ഇതിനെ ‘ലൈംഗിക നരഭോജി’ (Sexual Cannibalism) സ്വഭാവം എന്നാണ് ശാസ്ത്രലോകം വിളിക്കുന്നത്. ആൺ പാമ്പുമായി ഇണചേരാതെ തന്നെ പെൺ പാമ്പ് പ്രസവിക്കുന്ന ‘പാർത്തനോജെനിസിസ്’ (Parthenogenesis) എന്ന പ്രതിഭാസവും അനാക്കോണ്ടകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മനുഷ്യരെ വിഴുങ്ങുന്ന രാക്ഷസന്മാരായാണ് സിനിമകൾ അനക്കോണ്ടകളെ ചിത്രീകരിച്ചിരിക്കുന്നതെങ്കിലും, യാഥാർത്ഥ്യം അതല്ല. മനുഷ്യർ ഒരിക്കലും ഇവരുടെ സ്വാഭാവിക ഇരയല്ല. നമ്മൾ ഉപദ്രവിക്കാൻ ശ്രമിച്ചാലോ, ഭീഷണി നേരിട്ടാലോ മാത്രമേ ഇവ ആക്രമിക്കാൻ മുതിരാറുള്ളു. ആമസോണിലെ ‘ഹുനി കുയിൻ’ പോലെയുള്ള തദ്ദേശീയ ഗോത്രങ്ങളുടെ വിശ്വാസങ്ങളിൽ വെറുമൊരു മൃഗമല്ല അനക്കോണ്ട. മനുഷ്യർക്ക് അറിവും മാന്ത്രിക ശക്തിയും പകർന്നു നൽകിയ, ആദരവോടെ കാണേണ്ട ഒരു ദൈവീക പരിവേഷമാണ് അവർക്ക് നൽകിയിട്ടുള്ളത്.  ‘യൂബ്’ (Yube) എന്ന ഗോത്രപിതാവും, ജലത്തിൻ്റെ അധിപനുമാണ് അനക്കോണ്ട.

പ്രകൃതിയുടെ തുലനാവസ്ഥ നിലനിർത്തുന്നതിൽ ഈ നീർത്തടങ്ങളിലെ ഭീമന്മാർ വഹിക്കുന്ന പങ്ക് ചെറുതല്ല. അതുകൊണ്ട് തന്നെ, കഥകളിൽ കേൾക്കുന്ന വെറുമൊരു ഭീകരജീവിയല്ല അനക്കോണ്ട, മറിച്ച് പ്രകൃതിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്ന, ഭയത്തേക്കാളുപരി നമ്മൾ ബഹുമാനിക്കേണ്ട കാടിന്റെ കാവൽക്കാരനാണ്!

#Anaconda #AmazonRainforest #WildlifeMalayalam #Indianomics #ViralNature #SnakeFacts #ScientificDiscovery #MalayalamContent

Tags: anaconda
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies