Wednesday, July 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കൈപ്പത്തി എന്ന് കേൾക്കുമ്പോൾ അറപ്പാകുന്നു ;ഇത്രയും പരമ വിഡ്ഢികള്‍ വേറെ ആരാണുള്ളത് ;എം എം മണി

by Brave India Desk
May 3, 2026, 07:10 pm IST
in Kerala
Share on FacebookTweetWhatsAppTelegram

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി വരാനിരിക്കെ, കോൺഗ്രസിനും യുഡിഎഫിനുമെതിരെ രൂക്ഷമായ ഭാഷയിൽ കടന്നാക്രമിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം മണി. കേരളത്തിൽ എൽഡിഎഫ് നൂറിലധികം സീറ്റുകൾ നേടി ഭരണം നിലനിർത്തുമെന്നും ഇടുക്കി ജില്ലയിലെ നാല് സീറ്റുകളിലും ഇടത് മുന്നണി വിജയം ഉറപ്പിച്ചതായും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിയെ അതിശക്തമായ ഭാഷയിലാണ് മണി വിമർശിച്ചത്. “കൈപ്പത്തി എന്ന് കേൾക്കുമ്പോൾ തന്നെ ഇപ്പോൾ അറപ്പാകുന്നു. ആ കൈപ്പത്തി കൊണ്ട് ഉണ്ടാക്കി ഉണ്ടാക്കിയാണല്ലോ രാജ്യം ഇപ്പോൾ ബിജെപിയുടെ കൈകളിൽ എത്തിച്ചത്” എന്നായിരുന്നു മണിയുടെ പരിഹാസം. ഇടുക്കിയിൽ കൈപ്പത്തി ചിഹ്നത്തിൽ യുഡിഎഫ് മത്സരിച്ചതുകൊണ്ട് മാത്രം ജയിക്കണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യാതൊരു നീതി ബോധവും മര്യാദയും ജനാധിപത്യ ബോധവുമില്ലാത്ത വൃത്തികെട്ടവന്മാരാണ് കോണ്‍ഗ്രസുകാര്‍ എന്ന് എം എം മണി പറഞ്ഞു. വോട്ട് പെട്ടിക്ക് അകത്ത് ഇരിക്കുന്നതേയുള്ളൂ, എണ്ണിയിട്ടില്ല. അവര്‍ വരും എന്നുള്ളതിന് യാതൊരു ഉറപ്പും ഇല്ല. ഇത്രയും പരമ വിഡ്ഢികള്‍ വേറെ ആരാണുള്ളതെന്നും എം എം മണി ചോദിച്ചു. കോണ്‍ഗ്രസിന്റെ കാര്യം നാറ്റക്കേസാണ്. കൂടുതല്‍ പറയാതിരിക്കുന്നതാണ് നല്ലതെന്നും എം എം മണി പറഞ്ഞു.

Stories you may like

സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നിർണ്ണായക തീരുമാനങ്ങൾക്ക് മുൻകൂർ അനുമതി വേണം, സർക്കാരിന് കനത്ത തിരിച്ചടി!

‘എനിക്കിനി ആരെയും കാണേണ്ട, മുഖ്യമന്ത്രി എന്നെ കാണുന്നത് ഫോട്ടോയിൽക്കൂടിയാവും’; ആഞ്ഞടിച്ച് ജി. സുകുമാരൻ നായർ

ഇടുക്കി ജില്ലയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കവെ, യുഡിഎഫിന്റെ കുടുംബ രാഷ്ട്രീയത്തെയും മണി കടന്നാക്രമിച്ചു. കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ് മാറിയത് എൽഡിഎഫിന് ഗുണകരമാകും. “അപ്പൻ ഒന്നും ചെയ്യാത്തിടത്ത് മകനെ നിർത്തി” എന്ന വലിയ പ്രശ്നം യുഡിഎഫ് നേരിടുന്നുണ്ടെന്നും അപു ജോൺ ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. തൊടുപുഴയിൽ എൽഡിഎഫ് അട്ടിമറി വിജയം നേടിയാൽ അതിൽ അത്ഭുതപ്പെടാനില്ല. സ്വന്തം മണ്ഡലമായ ഉടുമ്പൻചോലയിൽ ഭൂരിപക്ഷം കുറഞ്ഞേക്കാമെങ്കിലും വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം പ്രവചിക്കുമ്പോഴും, ഇത്തരം തരംതാഴ്ന്ന പരാമർശങ്ങളിലൂടെ അണികളെ പിടിച്ചുനിർത്താനാണ് സിപിഎം ശ്രമിക്കുന്നതെന്ന വിമർശനവും ഇതിനോടകം ഉയർന്നിട്ടുണ്ട്. വോട്ടെണ്ണൽ കഴിയുമ്പോൾ മണിയുടെ ഈ ‘അറപ്പും’ ആത്മവിശ്വാസവും എത്രത്തോളം പ്രസക്തമാകുമെന്ന് രാജ്യം ഉറ്റുനോക്കുകയാണ്. മണിയുടെ ഈ വിവാദ പരാമർശം യുഡിഎഫ് പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Tags: MM Mani
ShareTweetSendShare

Latest stories from this section

ബസ് കാത്തിരുന്ന് നടുവൊടിയേണ്ട; ബസ് സ്റ്റോപ്പുകളിലെ ആ ‘കൊടുംക്രൂരതയ്ക്ക്’ പൂട്ടിട്ട് മനുഷ്യാവകാശ കമ്മിഷൻ

ബസ് കാത്തിരുന്ന് നടുവൊടിയേണ്ട; ബസ് സ്റ്റോപ്പുകളിലെ ആ ‘കൊടുംക്രൂരതയ്ക്ക്’ പൂട്ടിട്ട് മനുഷ്യാവകാശ കമ്മിഷൻ

പ്ലീഡറെ തീരുമാനിക്കുന്നത് കെഎസ്‌യു കമ്മിറ്റിയല്ല; അലോഷ്യസ് സേവ്യറിന്റെ പരാതികൾ പരസ്യമായി തള്ളി വി.ഡി. സതീശൻ

പ്ലീഡറെ തീരുമാനിക്കുന്നത് കെഎസ്‌യു കമ്മിറ്റിയല്ല; അലോഷ്യസ് സേവ്യറിന്റെ പരാതികൾ പരസ്യമായി തള്ളി വി.ഡി. സതീശൻ

ഉപനേതൃപദവി തന്നില്ലെങ്കിൽ സഹകരണമില്ല; സിപിഐഎമ്മിന് അന്ത്യശാസനവുമായി സിപിഐ, മുന്നണിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി

ഉപനേതൃപദവി തന്നില്ലെങ്കിൽ സഹകരണമില്ല; സിപിഐഎമ്മിന് അന്ത്യശാസനവുമായി സിപിഐ, മുന്നണിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി

3 കോടി തന്നാൽ മന്ത്രിയാക്കാം; എലത്തൂർ എം.എൽ.എ വിദ്യ ബാലകൃഷ്ണന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പേരിൽ വ്യാജ ഫോൺവിളി; പരാതിക്ക് പിന്നാലെ അന്വേഷണം

3 കോടി തന്നാൽ മന്ത്രിയാക്കാം; എലത്തൂർ എം.എൽ.എ വിദ്യ ബാലകൃഷ്ണന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പേരിൽ വ്യാജ ഫോൺവിളി; പരാതിക്ക് പിന്നാലെ അന്വേഷണം

Latest News

സുവേന്ദു ഇടപെട്ടു ; ഇരുപത് വർഷത്തിന് ശേഷം തസ്‌ലീമ നസ്‌റിൻ കൊൽക്കത്തയിലേക്ക് മടങ്ങിയെത്തുന്നു ; ബംഗാളിൽ വീണ്ടും രാഷ്ട്രീയ കൊടുങ്കാറ്റ്

സുവേന്ദു ഇടപെട്ടു ; ഇരുപത് വർഷത്തിന് ശേഷം തസ്‌ലീമ നസ്‌റിൻ കൊൽക്കത്തയിലേക്ക് മടങ്ങിയെത്തുന്നു ; ബംഗാളിൽ വീണ്ടും രാഷ്ട്രീയ കൊടുങ്കാറ്റ്

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘പിണറായിയെപ്പോലെ ഒളിച്ചല്ല RSS നേതാക്കളെ കണ്ടത്, ഒരു നിവേദനം തന്നാൽ വാങ്ങാതിരിക്കാൻ ഒക്കുമോ?’; വി.ഡി. സതീശൻ

തുടക്കം മുതൽ നോക്കൗട്ട് പൂരം; അപ്രസക്തമായ മത്സരങ്ങൾ ഒഴിവാക്കാൻ പുത്തൻ ഫോർമാറ്റുമായി 2027 ലോകകപ്പ്

തുടക്കം മുതൽ നോക്കൗട്ട് പൂരം; അപ്രസക്തമായ മത്സരങ്ങൾ ഒഴിവാക്കാൻ പുത്തൻ ഫോർമാറ്റുമായി 2027 ലോകകപ്പ്

ക്രിപ്‌റ്റോകറൻസി ‘ഹറാം’; പ്രമുഖ പണ്ഡിതന്റെ ഫത്വയ്ക്ക് പിന്നാലെ പാകിസ്താനിൽ കൂട്ടത്തോടെ വിറ്റൊഴിയൽ, രാജ്യം വൻ പ്രതിസന്ധിയിലേക്ക്!

ക്രിപ്‌റ്റോകറൻസി ‘ഹറാം’; പ്രമുഖ പണ്ഡിതന്റെ ഫത്വയ്ക്ക് പിന്നാലെ പാകിസ്താനിൽ കൂട്ടത്തോടെ വിറ്റൊഴിയൽ, രാജ്യം വൻ പ്രതിസന്ധിയിലേക്ക്!

മുസ്ലീങ്ങൾ ശരിയത്ത് മാത്രമേ പിന്തുടരുകയുള്ളൂ; യുസിസി നടപ്പാക്കുന്നതിനെ എതിർത്ത് ജമിയത്ത് ഉലമ ഇ ഹിന്ദ്

ലിവ്-ഇൻ പങ്കാളികൾക്ക് പണികിട്ടി; രജിസ്റ്റർ ചെയ്തില്ലെങ്കിൽ മൂന്ന് മാസം തടവ്! മധ്യപ്രദേശിലും ഏകീകൃത സിവിൽ കോഡ് വരുന്നു, കരട് റിപ്പോർട്ട് സമർപ്പിച്ചു

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നിർണ്ണായക തീരുമാനങ്ങൾക്ക് മുൻകൂർ അനുമതി വേണം, സർക്കാരിന് കനത്ത തിരിച്ചടി!

ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ ആക്ട് ; സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച പള്ളിയും ഈദ്ഗാഹും തകർത്തു

ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ ആക്ട് ; സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച പള്ളിയും ഈദ്ഗാഹും തകർത്തു

69 വർഷത്തെ ശാപം:ഒരു ആയുസ്സിന്റെ കാത്തിരിപ്പ്!:സർക്കാർ എഴുതിത്തള്ളിയ എയർ ഇന്ത്യ:ഹോംകമിംഗ്’ സ്റ്റോറി

69 വർഷത്തെ ശാപം:ഒരു ആയുസ്സിന്റെ കാത്തിരിപ്പ്!:സർക്കാർ എഴുതിത്തള്ളിയ എയർ ഇന്ത്യ:ഹോംകമിംഗ്’ സ്റ്റോറി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies