കുവൈത്തിൽ നിന്നും മോദിക്ക് ഒരു സന്ദേശം . 101 വയസ്സുള്ള തന്റെ മുത്തച്ഛന് മോദിയെ കാണണം എന്ന് . മറ്റാരുമല്ല 101 കാരൻ. മുൻ ഐഎഫ്എസ് ഓഫീസർ മംഗൾ സൈൻ ഹാൻന്ദയാണ് ആ ആഗ്രഹം പ്രകടിപ്പിച്ചത്. മോദി കൂവൈത്തിൽ എത്തിയപ്പോൾ തന്നെ മംഗൾ സൈൻ ഹാൻന്ദനുമായി കൂടിക്കാഴ്ച നടത്തി .
101 കാരനായ ഐഎഫ്എസ് ഓഫീസറുടെ കുടുംബത്തിന്റെ അഭ്യർത്ഥനയെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിൽ അദ്ദേഹത്തെ കണ്ടപ്പോൾ അത് വൈകാരിക നിമിഷമായിരുന്നു. മുൻ ഉദ്യോഗസ്ഥനെ കാണാമെന്ന് പ്രധാനമന്ത്രി ശനിയാഴ്ച സോഷ്യൽ മീഡിയയിലൂടെ കുടുംബത്തോട് പ്രതികരിച്ചിരുന്നു.
മോദിയെ നേരിട്ട് കാണാനുള്ള മുത്തച്ഛന്റെ ആഗ്രഹം അദ്ദേഹത്തിന്റെ ചെറുമകൾ ശ്രേയ ജുനേജ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിന്നു. പ്രധാനമന്ത്രിയുടെ വലിയ ആരാധകനാണ് തന്റെ നാനജിയെന്നും അദ്ദേഹത്തിന് പ്രധാനമന്ത്രിയെ കാണാൻ ആഗ്രഹമുണ്ടെന്നുമായിരുന്നു ജുനേജയുടെ പോസ്റ്റ്. വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ, താൻ കുവൈറ്റിൽ വെച്ച് ഹാൻഡയെ കാണുമെന്നും അതിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞ് പ്രധാനമന്ത്രി അവർക്ക് എക്സിൽ മറുപടി നൽകി.
”നിങ്ങൾ ഒരിക്കൽ കൂടി ഞങ്ങളുടെ ഹൃദയം കീഴടക്കി…മംഗൾ സൈൻ ഹന്ദ അതിയായ സന്തോഷത്തിലാണ് എന്ന് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞുകൊണ്ട് ജുനെജ എക്‌സിൽ കുറിച്ചു.
ഇന്ത്യൻ ഡയസ്പോറ ഇവന്റിലാണ് പ്രധാനമന്ത്രി ഹാൻഡയും കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹവുമായി ആശയവിനിമയം നടത്തുന്നത് വീഡിയോയിൽ കാണാം. ഹന്ദ ആവേശത്തോടെ കൈയടിക്കുന്നതും പുഞ്ചിരിയോടെ പ്രധാനമന്ത്രിയെ കാണുന്നതും വീഡിയോയിൽ കാണാം.
Discussion about this post