ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഭാഗങ്ങള്‍ പുറത്തു വിടുന്നത് സംബന്ധിച്ച് വിവരാവകാശ കമ്മിഷനില്‍ തര്‍ക്കം രൂക്ഷമാവുന്നു. സര്‍ക്കാര്‍ വെട്ടിയ ഭാഗങ്ങള്‍ പുറത്തുവിടണമോയെന്ന കാര്യത്തില്‍ ഒറ്റയ്ക്കു തീരുമാനമെടുക്കേണ്ടെന്നു വിവരാവകാശ കമ്മിഷണറോടു നിര്‍ദ്ദേശിച്ചിരിക്കുകയാണ് മുഖ്യ വിവരാവകാശ കമ്മിഷണര്‍. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാതികള്‍ കേട്ടതും തീരുമാനമെടുത്തതും വിവരാവകാശ കമ്മിഷണറായ എ.അബ്ദുള്‍ ഹക്കിമായിരുന്നു. സര്‍ക്കാര്‍ പുറത്തു വിടാമെന്നറിയിച്ച ഭാഗങ്ങള്‍ പിന്നീട് വെട്ടിയതില്‍ അപ്പീല്‍ കേട്ടതും ഹക്കിമായിരുന്നു. ഉത്തരവിടാന്‍ തീരുമാനിച്ച ഡിസംബര്‍ 7 നാാണ് പെട്ടെന്നൊരു മാറ്റമുണ്ടായത്. പിന്നീട് ഒരു പരാതി കൂടിയെത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് പുറത്തുവിടാനുള്ള ഉത്തരവ് മുഖ്യ വിവരാവകാശ കമ്മിഷണര്‍ തടഞ്ഞത്.
പിന്നീട് ഈ ചുമതല ഹക്കിമില്‍ നിന്നും മാറ്റി. പകരം മുഖ്യ വിവരാവകാശ കമ്മിഷണറും, ഹക്കിമും ഉള്‍പ്പെടെയുള്ള മൂന്നംഗ കമ്മിറ്റിയിലേക്ക് പരാതിയും ഹിയറിങ്ങുമെല്ലാം മാറ്റുകയായിരുന്നു.അതിനാല്‍ ഇനി ഹേമകമ്മിറ്റി റിപ്പോര്‍ട് പുറത്തുവിടണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഇനി ഹക്കിമിനു സ്വന്തം നിലയ്ക്കു തീരുമാനമെടുക്കാന്‍ സാധിക്കില്ല.
Discussion about this post