തിരുവനന്തപുരം : ന്യൂനപക്ഷങ്ങളുടെ വികസനത്തിനായി പുതിയ സംരംഭങ്ങൾ തുടങ്ങുമെന്ന് ന്യൂനപക്ഷ ക്ഷേമ കായിക വകുപ്പുമന്ത്രി വി.അബ്ദുറഹിമാന്‍. ന്യൂനപക്ഷ വികസന ഫിനാന്‍സ് കോര്‍പ്പറേഷന്‍ വഴി ക്ഷീര മേഖലയില്‍ പുതു സംരഭങ്ങള്‍ തുടങ്ങാൻ അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കന്നുകാലികളെ വാങ്ങുന്നതിന് വായ്പകള്‍ അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മൂര്‍ക്കനാട് ആരംഭിക്കുന്ന മില്‍മ മില്‍ക്ക് പൗഡര്‍ ഫാക്ടറിയുടേയും മലപ്പുറം ഡയറിയുടേയും ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് അഗ്രി -ഡയറി ഫെസ്റ്റ് ഉദ്ഘാടനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ മഞ്ഞളാംകുഴി അലി എംഎല്‍എ അധ്യക്ഷത വഹിച്ചു. നാടന്‍ പശുക്കളുടെ പ്രദര്‍ശനത്തിന്റേയും ഭക്ഷ്യമേളയുടേയും ഉദ്ഘാടനം മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ് നിര്‍വ്വഹിച്ചു.
പരമ്പരാഗത കൃഷി രീതികളെ കുറിച്ചുള്ള അറിവ് പുതിയ തലമുറയ്ക്ക് പകർന്നു നൽകുന്നതിനാണ് അഗ്രി ഡെയറി ഫെസ്റ്റ് നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മില്‍മയും സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡവലപ്പ്‌മെന്റ് ഫൗണ്ടേഷനും ചേര്‍ന്നാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. നാടന്‍ പശു ഇനങ്ങളായ വെച്ചൂര്‍, കാസര്‍കോട് കുള്ളന്‍, താര്‍പാര്‍ക്കര്‍, ഗിര്‍, കാന്‍ക്രെജ് എന്നിവയുടെ പ്രദര്‍ശനവും അഗ്രി ഡെയറി ഫെസ്റ്റിന്റെ ഭാഗമായി നടന്നു.
Discussion about this post