സുൽത്താൻബത്തേരി: അമിതമായ ന്യൂനപക്ഷപ്രീണനനയം പാർട്ടിക്ക് തിരിച്ചടിയായെന്ന് പ്രതിനിധി സമ്മേളനത്തിൽ വിമർശനം. ഇത് പാർട്ടിയുടെ സ്ഥിരം വോട്ട് ബാങ്ക് ആയ ഭൂരിപക്ഷ മതസ്ഥരെ പാർട്ടിയിൽനിന്നകറ്റാനും വോട്ടുകുറയാനും ഇടയാക്കിയെന്നുമാണ് സി.പി.എം. ജില്ലാസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനത്തിൽ വിമർശനമുയർന്നത്.
പ്രീണനനയംകൊണ്ട് ഒരു പ്രേത്യേക വിഭാഗം ഒഴികെ മറ്റു ന്യൂനപക്ഷങ്ങളും പാർട്ടിയിൽനിന്ന് അകന്നു. ഭൂരിപക്ഷസമുദായങ്ങളും പാർട്ടിയോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണ്. ഇതെല്ലാം പാർട്ടിയുടെ സ്ഥിരംവോട്ടുകളിൽ കുറവുണ്ടാകാൻ ഇടയാക്കിയെന്നും വാദങ്ങളുയർന്നു.
എന്നാൽ, ന്യൂനപക്ഷത്തെയും ഭൂരിപക്ഷത്തെയും ഒരേരീതിയിൽ കൊണ്ടുപോകണമെന്നും അല്ലെങ്കിൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്നുമുള്ള വാദത്തിൽ കേന്ദ്രകമ്മിറ്റിയംഗം ഉറച്ചു നിന്നു.
ജില്ലാസമ്മേളനം തിങ്കളാഴ്ച ബത്തേരിയിൽ സമാപിക്കും. സമാപനത്തിന്റെ ഭാഗമായുള്ള ബഹുജനറാലിയും അതെ തുടർന്ന് പൊതുസമ്മേളനവും ഇന്ന് നടക്കും
Discussion about this post