ന്യൂഡൽഹി: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കുറിച്ച് വിവാദപരാമർശം നടത്തി ഗായകൻ അഭിജിത് ഭട്ടാചാര്യ. മഹാത്മാഗാന്ധി പാകിസ്താന്റെ രാഷ്ട്രപിതാവാണ് ഇന്ത്യയുടേതല്ലെന്നായിരുന്നു ഇയാളുടെ പരാമർശം. അഭിജിത്തിന്റെ ഈ പോഡ്കാസ്റ്റിനെതിരെ വിവിധകോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.
മാദ്ധ്യമ പ്രവർത്തകൻ ശുഭാങ്കർ മിശ്രയുടെ പോഡ്കാസ്റ്റ് ഷോയിൽ സംഗീത സംവിധായകൻ ആർ.ഡി.ബർമനെക്കുറിച്ച് പറയുമ്പോഴാണ് അഭിജിത് ഭട്ടാചാര്യ മഹാത്മാ ഗാന്ധിയെക്കുറിച്ചും പരാമർശിച്ചതും വിവാദമായതും. മഹാത്മാ ഗാന്ധിയേക്കാൾ വലിയയാളാണ് പഞ്ചം ദാ എന്നുവിശേഷണമുള്ള ആർ.ഡി. ബർമൻ എന്ന് അഭിജിത് പറഞ്ഞു.മഹാത്മാ ഗാന്ധിയാണ് നമ്മുടെ രാഷ്ട്ര പിതാവെങ്കിൽ സംഗീത ലോകത്തെ നമ്മുടെ രാഷ്ട്രപിതാവാണ് ആർ.ഡി. ബർമനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യ നേരത്തെ നിലവിലുണ്ടായിരുന്നു. പിന്നീട് പാകിസ്താൻ ഇന്ത്യയിൽനിന്ന് വേർപെട്ടു. ഗാന്ധിജിയെ ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് തെറ്റായി വിളിച്ചിട്ടുണ്ട്. പാകിസ്താന്റെ നിലനിൽപ്പിന് പിന്നിലെ ഉത്തരവാദി അദ്ദേഹമാണ്.’ -അഭിജിത് പറഞ്ഞു.മഹാത്മാഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവല്ല, അദ്ദേഹം പാകിസ്താന്റെ പിതാവായിരുന്നു. ഇന്ത്യ എപ്പോഴും ഉണ്ടായിരുന്നു, പക്ഷേ പാകിസ്താൻ സൃഷ്ടിക്കപ്പെട്ടു. അബദ്ധത്തിൽ മഹാത്മാഗാന്ധിയെ നമ്മുടെ രാഷ്ട്രപിതാവ് എന്ന് വിളിച്ചിരുന്നുവെന്ന് ഗായകൻ പറഞ്ഞു.
Discussion about this post