റായ്പൂർ: ബോളിവുഡ് താരം സണ്ണി ലിയോണിയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ച് പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. വീരേന്ദ്ര ജോഷി എന്ന യുവാവാണ് പോലീസ് പിടിയിലായത്. ഛത്തീസ്ഖഢിലെ ബസ്തർ മേഖലയിലാണ് സംഭവം.
സംസ്ഥാന സർക്കാർ വിവാഹിതരായ സ്ത്രീകൾക്ക് ആനുകൂല്യമായി പ്രതിമാസം നൽകിക്കൊണ്ടിരുന്ന ആയിരം രൂപ പദ്ധതിയിലാണ് യുവാവ് തട്ടിപ്പ് നടത്തിയത്. പദ്ധതിപ്രകാരം തുക ലഭിക്കുന്നവരുടെ ലിസ്റ്റിൽ സണ്ണി ലിയോണിയുടെ പേര് ശ്രദ്ധയിൽ പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള വ്യാജ അക്കൗണ്ടുകൾ കണ്ടുകെട്ടാനും വനിതാ ശിശുവികസന വകുപ്പിനോട് ജില്ലാ കളക്ടർ ഹാരിസ് എസ് നിർദേശം നൽകിയിട്ടുണ്ട്.
Discussion about this post