ലുക്ക് സിമ്പിള്‍ ആണെങ്കിലും വിലയത്ര നിസാരമല്ല; ഒന്നര ലക്ഷത്തിനടുത്ത്..; സ്റ്റൈലിഷ്  ആയി നിത അംബാനി

Published by
Brave India Desk

ആഡംബരത്തിന്റെ മറ്റൊരു വാക്കാണ് അംബാനി കുടുംബം. കുടുംബത്തിലെ ഓരോരുത്തരും ധരിക്കുന്ന വസ്ത്രം മുതൽ എല്ലാം ഞെട്ടിപ്പിക്കുന്ന വിലയില്‍ ഉള്ളതാണ്. ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഭവനങ്ങളിൽ ഒന്നായ ആനറാലിയയിൽ ആണ് മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്നത്.

മുകേഷ് അംബാനിയുടെ കുടുംബത്തിലെ സ്ത്രീകള്‍ ഇടുന്ന ഓരോ വസ്ത്രവും പലപ്പോഴും വലിയ ചർച്ച യാവാറുണ്ട്. ഇപ്പോഴിതാ  നിത അംബാനി ഈയടുത്ത് ധരിച്ച വസ്ത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. മുംബൈയിൽ നടന്ന എൻഎംഎസിസി ആർട്‌സ് കഫേയുടെ ഉദ്ഘടന ചടങ്ങിൽ ധരിച്ച വസ്ത്രമാണ് ചർച്ചയായിരിക്കുന്നത്. അതിന്റെ വില തന്നെയാണ് ഈ ചര്‍ച്ചക്ക് കാരണം.

സിമ്പിള്‍ ലുക്കുള്ള എന്നാല്‍ വളരെ എലഗന്റ് ആയി എത്തിയ നിത അംബാനി ബോളിവുഡ് താരങ്ങൾ മുതൽ വ്യവസായ പ്രമുഖർ വരെ പങ്കെടുത്ത ചടങ്ങിൽ വേറിട്ട് നിന്നു. ക്ലാസിക് വെള്ളയും കറുപ്പും കോമ്പോ വസ്ത്രത്തിലാണ് നിത അംബാനി എത്തിയത്. ഒരു ചിക് വൈറ്റ് സിൽക്ക് ഫുൾ സ്ലീവ് ടോപ്പ് ആണ് ധരിച്ചിരുന്നത്. കൂടെ കറുത്ത സ്‌ട്രെയിറ്റ് ഫിറ്റ് പാന്റും അണിഞ്ഞിരുന്നു.

ലുക്ക് സിംപിൾ ആണെങ്കിലും വസ്ത്രത്തിന്റെ വില അത്ര നിസാരമല്ല.   ആഡംബര ബ്രാൻഡായ സെലിൻ്റെ ശേഖരത്തിൽ നിന്നുള്ള വസ്ത്രമാണ് നിത അംബാനി ധരിച്ചത്. അവരുടെ വെസ്റ്റെ പ്രകാരം ഈ വസ്ത്രത്തിന്റെ വില ഏകദേശം 1,18,715 രൂപ.

Share
Leave a Comment

Recent News